Categories: MalayalamNews

എന്റെ ഈ ഗെറ്റപ്പ് ഏതെങ്കിലും സിനിമക്ക് വേണ്ടിയുള്ളതല്ല; തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് സുരേഷ് ഗോപി

കട്ട താടിയിൽ മാസ്സ് ലുക്കിൽ എത്തിയിരിക്കുന്ന സുരേഷ് ഗോപിയുടെ പുതിയ ഒരു പെയിന്റിംഗാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പുതിയ ലുക്ക് കണ്ടതോടെ പലരും അത് പുതിയ ചിത്രത്തിനായുള്ള ഗെറ്റപ്പാണെന്ന് വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്. അതിനെല്ലാമുള്ള മറുപടിയുമായി സൂപ്പർതാരം തന്നെ മുന്നോട്ട് വന്നിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയ പേജിലാണ് അദ്ദേഹം മറുപടി നൽകിയിരിക്കുന്നത്.

“സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് കൊണ്ടിരിക്കുന്ന എന്റെ ഇപ്പോഴത്തെ ലുക്കിലുള്ള ചിത്രങ്ങളോ ഡിസൈനുകളോ ഒന്നും തന്നെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന ചിത്രങ്ങളുടെയോ അന്നൗൺസ് ചെയ്തിരിക്കുന്ന മറ്റേതെങ്കിലും ചിത്രങ്ങളുടേതോ അല്ല. അത്തരം തെറ്റായ വാർത്തകൾ പങ്ക് വെക്കരുതെന്ന് ആരാധകരോടും മാധ്യമങ്ങളോടും മറ്റുള്ളവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. വ്യക്തമായ അടിസ്ഥാനമില്ലാതെ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നതും പങ്ക് വെക്കുന്നതും ഒരിക്കലും ന്യായീകരിക്കാനാവാത്തതാണ്. ഇപ്പോഴുള്ള ഈ ഗെറ്റപ്പ് മാത്യൂസ് തോമസ് സംവിധാനം നിർവഹിക്കുന്ന എന്റെ 250-മത്തെ ചിത്രത്തിന്റെ ഫോട്ടോഷൂട്ട് വരെ മാത്രമേ ഉണ്ടാകൂ. അതിന് പിന്നാലെ രാഹുൽ സംവിധാനം നിർവഹിക്കുന്ന ഒരു ചിത്രം കൂടിയുണ്ട്. ഈ രണ്ടു ചിത്രങ്ങൾക്കും ശേഷം ഷേവ് ചെയ്‌ത ലുക്കിൽ കാവലിന്റെ ഷൂട്ടിംഗ് പൂർത്തീകരിക്കുകയും ചെയ്യും.”


രാഷ്ട്രീയ രംഗത്ത് നിന്നും അഭിനയ രംഗത്തേക്ക് സുരേഷ് ഗോപിയുടെ ഗംഭീര തിരിച്ചുവരവ് കുറിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ മേജർ ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. നിതിൻ രഞ്ജി പണിക്കർ ഒരുക്കുന്ന കാവൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുമ്പോഴാണ് ലോക്ക് ഡൗൺ വന്നതും എല്ലാ പ്രവർത്തനങ്ങളും നിലച്ചതും. ഷാജി കൈലാസ് സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്ന പൃഥ്വിരാജ് നായകനായ കടുവ എന്ന ചിത്രത്തിലും സുരേഷ് ഗോപി അഭിനയിക്കുന്നുണ്ട് എന്ന രീതിയിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

3 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

4 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago