രാഷ്ട്രീയ പ്രവര്‍ത്തകനായും നടനായും കഴിവ് തെളിയിച്ച ആളാണ് സുരേഷ് ഗോപി. ചുറ്റുമുള്ളവര്‍ക്ക് വേണ്ടി ധാരാളം സഹായങ്ങള്‍ ചെയ്യാറുണ്ട് അദ്ദേഹം. പണമായും മറ്റു രീതികളിലും ഇതിനോടകം ഒരുപാട് പേര്‍ക്ക് അദ്ദേഹത്തിന്റെ കൈത്താങ് എത്തിയിട്ടുണ്ട്. എന്നാല്‍ വിളിക്കുന്ന എല്ലാവരെയും സഹായിക്കാന്‍ തക്ക ധന സ്ഥിതി തനിക്കില്ലെന്ന് താരം പറഞ്ഞു.
സിനിമ ഇല്ലാതിരുന്ന സമയത്ത് പണത്തിനു ഏറെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു എന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറയുന്നു. മകള്‍ക്ക് സെമസ്റ്റര്‍ ഫീസ് അടക്കാനുള്ള പണം കൈയില്‍ ഇല്ലാത്ത അവസ്ഥ തനിക്ക് ഉണ്ടായി എന്നും അന്ന് തൊട്ടാണ് ഇനിയും സിനിമകള്‍ ചെയ്യണമെന്ന തീരുമാനം എടുത്തതെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ 5 വര്‍ഷം താന്‍ സിനിമയില്‍ ഇല്ലായിരുന്നെന്നും ആ സമയത്ത് സിനിമ ചെയ്ത് സമ്പാദിച്ചവര്‍ ചെയ്യുന്ന കാര്യങ്ങള്‍ വെച്ച് തന്റെ പ്രവൃത്തികളെ താരതമ്യം ചെയ്യരുത്. താന്‍ ഉള്ളതില്‍ നിന്നല്ല, ഇല്ലാത്തതില്‍ നിന്നുമാണ് സഹായങ്ങള്‍ ചെയ്യുന്നത്.
2019 സെപ്റ്റംബറില്‍ വാന്‍കൂവറില്‍ പഠിക്കുന്ന മകള്‍ക്ക് സെമസ്റ്റര്‍ ഫീസ് അടക്കാനുള്ള കാശ് തന്റെ അക്കൗണ്ടിലില്ലായിരുന്നു. അതുകൊണ്ടാണ് നീട്ടിവെച്ചിരുന്ന സിനിമാ പദ്ധതിയായ ‘കാവല്‍’ തുടങ്ങാം എന്ന് സമ്മതം പറഞ്ഞതെന്നും ഇനിയും സിനിമ ചെയ്യണമെന്ന് നിശ്ചയിച്ചതെന്നും സുരേഷ് ഗോപി പറയുന്നു.