തമിഴ് സൂപ്പർതാരം സൂര്യ നായകനായ ജയ് ഭീം ഇന്നലെ രാത്രിയാണ് പ്രേക്ഷകരിലേക്കെത്തിയത്. ചിത്രത്തിൽ പരാമർശിക്കുന്ന ഇരുളർ ആദിവാസി ഗോത്രത്തിനായി ഇപ്പോൾ ഒരു കോടി രൂപ സംഭാവന നൽകിയിരിക്കുകയാണ് സൂര്യയും ജ്യോതികയും. ഒരു കോടിയുടെ ചെക്ക് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഇരുവരും ചേർന്ന് കൈമാറി. ജയ് ഭീമിന്റെ റിയൽ ലൈഫ് ഹീറോ റിട്ടയേർഡ് ജസ്റ്റിസ് കെ ചന്ദ്രുവും പഴങ്കുടി ഇരുളർ ട്രസ്റ്റിന്റെ അംഗങ്ങളും ചേർന്ന് ചെക്ക് ഏറ്റുവാങ്ങി.
Rs. 1Cr was donated towards the welfare of the Irula Tribe, by @Suriya_offl Sir & #Jyotika Ma’am on behalf of 2D in the presence of our Hon’ble Chief Minister of TN @mkstalin the cheque was handed over to Justice K. Chandru (Retd) & members of Pazhangudi Irula Trust.#JaiBhim pic.twitter.com/uvYdGUbo9U
— 2D Entertainment (@2D_ENTPVTLTD) November 1, 2021
താ സെ ജ്ഞാനവേൽ സംവിധാനം ചെയ്ത ജയ് ഭീം 1993ൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെയാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് അവതരിപ്പിച്ചിരിക്കുന്നത്. ഇരുളർ ഗോത്രം നേരിടുന്ന അനീതിയും ജാതിവിവേചനവുമാണ് ചിത്രം പറയുന്നത്. സൂര്യയെ കൂടാതെ ലിജോമോൾ ജോസ്, മണികണ്ഠൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
പ്രകാശ് രാജ്, രജീഷ വിജയൻ, ജയപ്രകാശ്, റാവു രമേഷ് തുടങ്ങിയർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൂര്യയുടെയും ജ്യോതികയുടെയും ഉടമസ്ഥതയിലുള്ള 2D എന്റർടൈൻമെന്റാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആമസോൺ പ്രൈമിലൂടെ നാല് ചിത്രങ്ങൾ റിലീസ് ചെയ്യുമെന്ന ഒരു കരാറാണ് 2D എന്റർടൈൻമെൻറ്സും ആമസോണും തമ്മിൽ നടത്തിയിരിക്കുന്നത്. അതിലൊരു ചിത്രമാണ് ജയ് ഭീം.