അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് ആര്‍ട്സ് ആന്‍ഡ് സയന്‍സസില്‍ അംഗമാകാന്‍ തെന്നിന്ത്യന്‍ താരം സൂര്യക്ക് ക്ഷണം. തെന്നിന്ത്യന്‍ സിനിമയില്‍ നിന്ന് ഓസ്കറില് അംഗമാന് ക്ഷണം ലഭിക്കുന്ന ആദ്യ നടനാണ് സൂര്യ. സൂര്യ നായകനായ സൂരരൈ പോട്ര് 2021ല്‍ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര് എന്‍ട്രിയായിരുന്നു.
ചൊവ്വാഴ്ചയാണ് പുതിയ അംഗങ്ങളുടെ പട്ടിക അക്കാദമി പ്രഖ്യാപിച്ചത്. ബോളിവുഡ് താരം കാജോളിനും കമ്മറ്റിയിലേക്ക് ക്ഷണമുണ്ട്. സംവിധായിക റീമ കഗ്ടിയാണ് കമ്മറ്റിയിലേക്ക് ക്ഷണം ലഭിച്ച മറ്റൊരു ഇന്ത്യക്കാരി. മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്കര് നോമിനേഷന് ലഭിച്ച റൈറ്റിംഗ് വിത്ത് ഫയര്‍ ഒരുക്കിയ സുഷ്മിത് ഘോഷ്, റിന്റു തോമസ് എന്നിവര്‍ക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.
ഓസ്കര് അക്കാദമിയില്‍ അംഗമാകുന്നവര്‍ക്ക് ലോസ് ആഞ്ചല്‍സില്‍ വര്‍ഷം തോറും നടക്കുന്ന ഓസ്കാര്‍ അവാര്‍ഡുകള്‍ക്ക് വോട്ടുചെയ്യാന്‍ അര്‍ഹത ലഭിക്കും. സിനിമയുടെ വിവിധ മേഖലകളില്‍ ഇവര്‍ നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഇവരെ തെരഞ്ഞെടുത്തിരിക്കുന്നത്. ഷാരൂഖ് ഖാന്, ആമിര്‍ ഖാന്, എ ആര് റഹ്മാന്, അലി ഫസല്‍, അമിതാഭ് ബച്ചന്, പ്രിയങ്ക ചോപ്ര, ഏക്ത കപൂര്‍ വിദ്യാ ബാലന് തുടങ്ങിയവര്‍ ഇതിനകം തന്നെ അക്കാദമിയുടെ ഭാഗമായിട്ടുണ്ട്.