അഞ്ച് മിനിട്ടില്‍ പ്രേക്ഷകരുടെ മനം നിറച്ച് സൂര്യ; വിക്രമില്‍ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ

കമല്‍ഹാസന്‍ കേന്ദ്രകഥാപാത്രമായി എത്തിയ വിക്രം പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. രണ്ട് ദിവസംകൊണ്ട് ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. കമല്‍ ഹാസനെ കൂടാതെ ഫഹദ് ഫാസില്‍, വിജയ് സേതുപതി, സൂര്യ എന്നിവരും ചിത്രത്തില്‍ നിര്‍ണായക കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ വെറും അഞ്ച് നിമിഷം മാത്രമാണ് സൂര്യ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ആ നിമിഷങ്ങള്‍ താരം ഏറ്റവും മികച്ച അനുഭവങ്ങള്‍ സമ്മാനിച്ചു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് സൂര്യ വിക്രമില്‍ അഭിനയിച്ചതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കമല്‍ ഹാസനുമായി ഒന്നിക്കാനുള്ള മോഹം കോണ്ടാണ് താരം ഈ കഥാപാത്രത്തെ സ്വീകരിച്ചതെന്നും ആരാധകര്‍ പറയുന്നു. ഇത് ശരിവയ്ക്കുന്നതായിരുന്നു സൂര്യയുടെ കഴിഞ്ഞ ദിവസത്തെ ട്വീറ്റ്. ‘പ്രിയപ്പെട്ട കമല്‍ അണ്ണ, അങ്ങയോടൊപ്പം സ്‌ക്രീന്‍ പങ്കിടാനയത് എനിക്ക് സ്വപ്ന സാക്ഷാത്കാരമാണ്. അതിന് അവസരം ഒരുക്കിയതിന് ലോകേഷ് കനകരാജിന് നന്ദി. എല്ലാവരുടേയും സ്‌നേഹത്തിന് നന്ദി.’ എന്നായിരുന്നു സൂര്യയുടെ ട്വീറ്റ്.

ജൂണ്‍ മൂന്നിനായിരുന്നു വിക്രം തീയറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബോളിവുഡ് ചിത്രങ്ങളെ പിന്തള്ളിയാണ് വിക്രമിന്റെ തേരോട്ടം. ഞായറാഴ്ചത്തെ കണക്കുകൂടി പുറത്തുവന്നപ്പോള്‍ മൂന്ന് ദിവസംകൊണ്ട് ചിത്രം 150 കോടി കടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 week ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago