1975 ജൂലൈ 23 ന് തമിഴ് നടൻ ശിവകുമാറിന്റെ മകനായി ജനിച്ച ശരവണൻ ശിവകുമാർ എന്ന സൂര്യയ്ക്ക് ഇന്ന് പിറന്നാൾ. നടനും നിർമ്മാതാവും അവതാരകനുമായി തിളങ്ങിയ സൂര്യയ്ക്ക് ഇന്ന് സിനിമയിൽ തന്റേതായ ഒരിടമുണ്ട്. തമിഴ്നാട് സർക്കാരിന്റെ ചലച്ചിത്രപുരസ്കാരം, ഫിലിംഫെയർ പുരസ്കാരങ്ങൾ ഉൾപ്പെടെ അനവധി അംഗീകാരങ്ങൾ ഇതിനോടകം സൂര്യ നേടിക്കഴിഞ്ഞു 1997-ലെ ‘നേരുക്കുനേർ’ എന്ന സിനിമയിലൂടെയാണ് സൂര്യയുടെ അരങ്ങേറ്റം.
എന്നാൽ ഇന്ന് കാണുന്ന സൂര്യയിലേക്കുള്ള ചുവടുകൾ ആരംഭിച്ചത് 2001 ചിത്രമായ ‘നന്ദ’യിലൂടെയാണ്. തൊട്ടുപിന്നാലെ തന്നെ 2003ൽ ‘കാക്ക കാക്കയും’ റിലീസായി. ഗജിനി, അയാൻ, സിംഗം തുടങ്ങിയ ആക്ഷൻ ചിത്രങ്ങൾ സൂര്യയുടെതായി തിയേറ്ററുകളിലെത്തി. തന്നെ വളർത്തിയത് ആരാധകർ ആണെന്നുള്ള ഒരു ബോധം സൂര്യക്ക് ഉണ്ട്, അതുകൊണ്ട് തന്നെ താരം തന്റെ ആരാധകരെ വിലകുറച്ച് കാണാറില്ല, കഴിഞ്ഞ ദിവസം താരം ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ പ്രചരിച്ചിരുന്നു,
ഇത് സിനിമ മേഖലയുമായി ബന്ധപ്പെട്ട ആരുടെയെങ്കിലും ചിത്രങ്ങൾ ആണെന്നാണ് ആരാധകർ കരുതിയത്, എന്നാൽ സിനിമയുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരു വ്യക്തിയുടെ ചിത്രങ്ങൾ ആയിരുന്നു ഇത്, തന്റെ ഒരു ആരാധകന്റെ വിവാഹത്തിനാണ് താരം എത്തിയത്. ഹരി, പ്രിയ എന്നിവരുടെ വിവാഹത്തിനാണ് താരം എത്തിയത്, ഇവർ സൂര്യയുടെ കടുത്ത ആരാധകരാണ്. സൂര്യയുടെ ഈ പ്രവർത്തി കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ, വലിയ കയ്യടിയാണ് താരത്തിന്റെ ഈ ചിത്രങ്ങൾക്ക് ലഭിക്കുന്നത്