ഇന്ത്യൻ സിനിമലോകത്തെ മാതൃക ദമ്പതിമാരിൽ ഒന്നാണ് സൂര്യയും ജ്യോതികയും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടതാണ്. ഇരുവരും ഒന്നിച്ച സില്ലുനു ഒരു കാതൽ എന്ന ചിത്രത്തിൽ അവരുടെ മകളായി അഭിനയിച്ച ശ്രിയ ശർമ്മ തന്റെ നിയമ പഠനം പൂർത്തീകരിച്ചിരിക്കുകയാണ്. ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ശ്രിയ ഗൗതം വാസുദേവ് മേനോന്റെ നീതാനെ എൻ പൊൻ വസന്തം എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
നാഗാർജുനയുടെ നായികയായി തെലുങ്കിൽ നിർമല കോൺവെന്റ് എന്ന ചിത്രത്തിൽ അഭിനയിച്ചതിനോടൊപ്പമാണ് തന്റെ നിയമപഠനവും താരം നടത്തിയത്. ശ്രിയയും അമ്മ റിതു ശർമയും ചേർന്ന് ഹെൽത്ത് & ഡയറ്റിങ് ടിപ്സ് പകരുന്ന ഒരു യൂട്യൂബ് ചാനലും നടത്തുന്നുണ്ട്. സിനിമയിൽ അഭിനയിക്കുന്നതോടൊപ്പം തന്നെ കോടതിമുറിയിലെ ജീവിതവും ബാലൻസ് ചെയ്തു പോകണമെന്നാണ് തന്റെ ആഗ്രഹമെന്ന് ശ്രിയ വെളിപ്പെടുത്തി.