തമിഴകത്തിലെ പവർഫുൾ ദമ്പതികളായിട്ടാണ് സൂര്യയും ജ്യോതികയും അറിയപ്പെടുന്നത്. ഇപ്പോഴിതാ ജ്യോതിക ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച ഒരു ഫോട്ടോ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്. പരമ്പരാഗത വേഷം ധരിച്ച് പൊങ്കൽ ആഘോഷിക്കുന്ന സൂര്യയുടെയും ജ്യോതികയുടെയും ചിത്രമാണ് നടി പങ്ക് വെച്ചിരിക്കുന്നത്. ഇരുവർക്കുമൊപ്പം സൂര്യയുടെ അനിയൻ കാർത്തിയും ഒന്നിച്ചുള്ള ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
View this post on Instagram
പ്രധാനമായും തമിഴിലും ചില ഹിന്ദി, തെലുങ്ക് ഭാഷകളിലും ജ്യോതിക അഭിനയിച്ചിട്ടൂണ്ട്. 2006 ൽ തമിഴിലെ സൂപ്പർ താരം സൂര്യ ശിവകുമാർ ജ്യോതികയെ വിവാഹം ചെയ്തതോടെ ചലച്ചിത്രരംഗത്ത് വിട്ട ജ്യോതിക 2015ൽ 36 വയതിനിലേ എന്ന സിനിമയിലൂടെ സിനിമാരംഗത്ത് സജീവമായി. ഈ ദമ്പതികൾക്ക് ദിയ എന്നു പേരുള്ള മകളും ദേവ് എന്നു പേരുള്ള മകനുമുണ്ട്. ചലച്ചിത്രനടി നഗ്മ സഹോദരിയാണ്.
ജ്യോതികയുടെ ആദ്യ ചിത്രം ഹിന്ദി ചിത്രമായ ഡോലി സജാകെ രഖന എന്ന ആണ്. ഇത് സംവിധാനം ചെയ്തത് പ്രിയദർശൻ ആണ്. ഇതിൽ അക്ഷയ് ഖന്ന ആയിരുന്നു ജ്യോതികയുടെ നായകൻ. ഈ ചിത്രം ശരാശരി വിജയമായിരുന്നു എങ്കിലും പിന്നീട് ജ്യോതികക്ക് തമിഴിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുകയും ചെയ്തു. മികച്ച പുതുമുഖത്തിനുള്ള തമിഴ് ഫിലിംഫെയർ അവാർഡ് ലഭിച്ചിട്ടുണ്ട്. ആദ്യത്തെ തമിഴ് ചിത്രം സൂര്യ നായകനായി പൂവെല്ലാം കെട്ടുപ്പാർ ആയിരുന്നു. പിന്നീട് ഒരു പാട് വിജയ ചിത്രങ്ങളിൽ അഭിനയിച്ചു. ഏറ്റവും വിജയ ചിത്രം എന്ന് പറയാവുന്നത് രജനികാന്ത് ഒന്നിച്ചഭിനയിച്ച ചന്ദ്രമുഖി എന്ന ചിത്രമാണ്.