തമിഴ് സൂപ്പർതാരം സൂര്യക്ക് കഴിഞ്ഞ ദിവസമാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ആരാധകരും പ്രേക്ഷകരും പ്രാർത്ഥനകളും മറ്റുമായി താരത്തിന് പിന്തുണയേകുന്നുണ്ടായിരുന്നു. ഇപ്പോഴിതാ താരത്തിന് കോവിഡിൽ നിന്നും മോചനം കിട്ടിയെന്ന വാർത്ത പങ്ക് വെച്ചിരിക്കുകയാണ് അനിയനും അഭിനേതാവുമായ കാർത്തി. സോഷ്യൽ മീഡിയയിലൂടെയാണ് കാർത്തി ഈ സന്തോഷം പങ്ക് വെച്ചത്.
അണ്ണൻ വീട്ടിൽ തിരിച്ചെത്തി. എല്ലാം സുരക്ഷിതമാണ്. കുറച്ച് ദിവസത്തേക്ക് വീട്ടിൽ ക്വാറന്റൈനിലായിരിക്കും. നിങ്ങളുടെ പ്രാർത്ഥനകൾക്ക് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിഞ്ഞു കൂടാ.