ആരാധകര്‍ക്ക് പ്രത്യേക പരിഗണന നല്കുന്ന താരമാണ് സൂര്യ. ഇപ്പോഴിതാ താരത്തിന്റെ അത്തരത്തിലൊരു പ്രവൃത്തിയാണ് പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നിരിക്കുന്നത്. അപകടത്തില്‍ മരിച്ച ആരാധകന്റെ വീട്ടില്‍ താരം നേരിട്ടെത്തി സഹായം കൈമാറി.
സൂര്യ ഫാന്‍സ് ക്ലബ്ബിന്റെ നാമക്കല്‍ ജില്ലാ സെക്രട്ടറിയായിരുന്ന 27കാരന് ജഗദീഷാണ് മരിച്ചത്. അപകടത്തില്‍ പരുക്ക് പറ്റിയ ജഗദീഷിനെ ആശുപത്രിയിലേക്ക് കൊണ്ട് പോകുംവഴിയാണ് മരണം സംഭവിച്ചത്. മരണ വിവരമറിഞ്ഞ് ജഗദീഷിന്റെ വീട്ടിലെത്തിയ സൂര്യ, ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും അരമണിക്കൂറോളം വീട്ടില്‍ ചെലവഴിക്കുകയും ചെയ്തു.
മരിച്ച ആരാധകന്റെ ഭാര്യക്ക് ജോലിയും മകളുടെ വിദ്യാഭ്യാസത്തിനുള്ള സഹായവും ഉറപ്പ് നല്‍കിയാണ് താരം മടങ്ങിയത്. ഇത് കൂടാതെ ജഗദീഷിന്റെ കുടുംബത്തിന്റെ എന്ത് ആവശ്യത്തിനും കൂടെ വേണമെന്ന് തന്റെ ആരാധക കൂട്ടായ്മയിലെ മറ്റ് അംഗങ്ങളോട് പറഞ്ഞ ശേഷമാണ് സൂര്യ മടങ്ങിയത്.