Surya Shares his experience with mohanlal
പ്രധാനമന്ത്രിയുടെ വേഷത്തില്‍ മോഹന്‍ലാലും ഒരു ആര്‍മി കമാന്‍ഡോയുടെ വേഷത്തില്‍ സൂര്യയും എത്തുന്ന കെ വി ആനന്ദ് ചിത്രം കാപ്പാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ചിത്രത്തില്‍ ലാൽ സാറിനൊപ്പമുള്ള ആദ്യ ഷോട്ട് അദ്ദേഹത്തിന് സല്യൂട്ട് നല്‍കുന്നതായിരുന്നുവെന്നും അതൊരു അനുഗ്രഹമായി തോന്നുന്നുവെന്നുമാണ് സൂര്യ പറയുന്നത്. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ നടത്തിയ ഫെയ്‌സ്ബുക്ക് മെഗാലൈവിലാണ് സൂര്യ ഇക്കാര്യം പറഞ്ഞത്.
അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ട് വളര്‍ന്ന തലമുറയാണ് നമ്മുടേത്. കിലുക്കം, കിരീടം, സ്ഫടികം എന്നീ സിനിമകള്‍ കണ്ട് അതുപോലെ ചെയ്യാന്‍ ആഗ്രഹിച്ച ആളാണ് ഞാന്‍. നന്ദ, ഗജിനി , കാക്ക കാക്ക എന്നീ സിനിമകള്‍ക്കൊക്കെ അദ്ദേഹം പ്രചോദനമാണ്. ലാല്‍ സാര്‍ അഭിനയിക്കുമ്പോള്‍ മുമ്പില്‍ ക്യാമറയുണ്ടെന്ന് അറിയുകയേ ഇല്ല, അതാണ് ലാല്‍ സാര്‍ മാജിക്.
പ്രധാനമന്ത്രിയുടെ വേഷത്തിലാണ് സാര്‍ അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ഞാന്‍. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് കാപ്പാന്‍ എന്ന ചിത്രം പറയുന്നത്. ചിത്രത്തില്‍ സാറിനൊപ്പമുള്ള ആദ്യ ഷോട്ട് അദ്ദേഹത്തിന് സല്യൂട്ട് നല്‍കുന്നതായിരുന്നു. അതൊരു അനുഗ്രഹമായി തോന്നുന്നു. ചിത്രം ഓഗസ്റ്റില്‍ റിലീസ് ചെയ്യും. മലയാളത്തില്‍ അഭിനയിക്കാന്‍ ഇരുന്നതാണ്. എന്നാല്‍ അവസാന നിമിഷം അത് നടന്നില്ല. എല്ലാം ശരിയായി വരുകയാണെങ്കില്‍ തീര്‍ച്ചയായും മലയാളത്തില്‍ അഭിനയിക്കും
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…