സൂര്യ നായകനാകുന്ന സൂരറായി പോട്രു തീയറ്ററുകളിൽ റിലീസിനില്ല. കൊറോണ ഭീതി ഇനിയും വിട്ടകന്നിട്ടില്ലാത്തതിനാൽ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ഒക്ടോബർ 30നാണ് ചിത്രത്തിന്റെ ഓൺലൈൻ റിലീസ്. മലയാളിയായ അപർണ ബാലമുരളി നായികയാകുന്ന ചിത്രത്തിന്റെ സംഗീതം ജി വി പ്രകാശ് കുമാറാണ്. നികേത് ബൊമ്മി ചായാഗ്രഹണം നിർവഹിക്കുന്നു. എം മോഹൻ ബാബു, പരേഷ് റാവൽ, ഉർവശി, കരുണാസ്, വിവേക് പ്രസന്ന, കൃഷ്ണ കുമാർ, കാലി വെങ്കട്ട് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Vinayagar Chathurthi wishes to all!#SooraraiPottruOnPrime @PrimeVideoIN pic.twitter.com/ZdYSF52ye2
— Suriya Sivakumar (@Suriya_offl) August 22, 2020