പരസ്പരം പോരാടുന്ന ആരാധകർ പലപ്പോഴും മറന്നു പോകുന്ന ഒന്നാണ് അവർ ആരാധിക്കുന്ന നടന്മാർ തമ്മിലുള്ള അഭേദ്യമായ സുഹൃത്ബന്ധം. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്ന വിജയുടെ മാതാപിതാക്കളായ എസ് എ ചന്ദ്രശേഖർ, ശോഭ എന്നിവർക്കൊപ്പമുള്ള സൂര്യയുടെ സെൽഫി. വിജയുടെ പേഴ്സണൽ അസിസ്റ്റന്റ് രാജേന്ദ്രന്റെ മകളുടെ വിവാഹ ചടങ്ങിനിടയിൽ വെച്ചാണ് ഈ ഫോട്ടോ എടുത്തത് എന്നാണ് റിപ്പോർട്ടുകൾ. വിജയുടെ അമ്മക്കൊപ്പമുള്ള രജനികാന്തിന്റെ ഫോട്ടോയും കഴിഞ്ഞ ദിവസം വൈറലായിരുന്നു.
![surya's Selfie with Vijay's Parents](https://i0.wp.com/cinemadaddy.com/wp-content/uploads/2019/03/surya-with-vijays-parents.jpg?resize=747%2C450&ssl=1)