Sushant Singh Rajput's last film Dil Bechare gets great reviews
എം എസ് ധോണി, ചിച്ചോരെ, പി കെ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ ആത്മഹത്യ നൽകിയ ഞെട്ടലിൽ നിന്നും സിനിമ ലോകവും പ്രേക്ഷകരും ഇനിയും മുക്തി നേടിയിട്ടില്ല. നിരവധി വിവാദങ്ങൾക്കും വെളിപ്പെടുത്തലുകൾക്കും ആ മരണം വഴി തെളിയിക്കുകയും ചെയ്തിട്ടുണ്ട്.
അതിനിടയിൽ സുശാന്ത് സിംഗ് അവസാനമായി അഭിനയിച്ച ദിൽ ബെച്ചാര ഡിസ്‌നി ഹോട്സ്റ്റാറിലൂടെ ഓൺലൈനായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. 2012ൽ പുറത്തിറങ്ങിയ ജോൺ ഗ്രീനിന്റെ ദി ഫോൾട് ഇൻ ഔർ സ്റ്റാർസ് എന്ന നോവലിനെ ആധാരമാക്കി മുകേഷ് ഛബ്ര സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ സുശാന്തിനെ കൂടാതെ സഞ്ജന സംഗി, സൈഫ് അലി ഖാൻ, മിലിന്ദ് ഗുണാജി, ജാവേദ് ജെഫ്രി എന്നിവരും അഭിനയിക്കുന്നുണ്ട്. ഏ ആർ റഹ്മാനാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രത്തിൻെറ തിരക്കഥ ശശാങ്ക് ഖൈത്താനും സുപ്രോതിം സെൻഗുപ്‌തയും ചേർന്നാണ്.
കണ്ണ് നനയാതെ ചിത്രം കണ്ടു തീർക്കാനാവില്ല എന്നാണ് ഓരോ പ്രേക്ഷകരും പറയുന്നത്. സുശാന്തിന്റെ യഥാർത്ഥ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന നിരവധി മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ട്. കാമിയോ റോളിൽ എത്തിയ സൈഫ് അലി ഖാനും പ്രേക്ഷകരെ ഞെട്ടിച്ചു. കൂടാതെ രജനീകാന്ത് റഫറൻസും കൂടിയായപ്പോൾ പ്രേക്ഷകർക്ക് ചിത്രം കൂടുതൽ ഇഷ്ടപ്പെട്ടിരിക്കുകയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…