ലോഹിതദാസ് മലയാളികളോട് വിട പറഞ്ഞിട്ട് 10 വർഷക്കാലം ആയെങ്കിലും അദ്ദേഹം ഇന്നും മലയാളികളുടെ മനസ്സിൽ ജീവിച്ചിരിക്കുന്നു. ഇപ്പോഴിതാ തന്റെ അച്ഛന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ മക്കൾ ചേർന്ന് ലോഹിതദാസ് പ്രൊഡക്ഷൻസ് എന്ന പ്രൊഡക്ഷൻ കമ്പനിയുമായി എത്തിയിരിക്കുകയാണ്. ലോഹിതദാസിന്റെ മക്കളായ ഹരികൃഷ്ണന്, വിജയ ശങ്കര്‍ എന്നിവരാണ് ലോഹിതദാസ് പ്രൊഡക്ഷന്‍സ് എന്ന പേരില്‍ നിര്‍മാണ കമ്ബനി ആരംഭിച്ചിരിക്കുന്നത്.
ഇവരുടെ പ്രൊഡക്ഷൻ കമ്പനിയുടെ ആദ്യ ഹൃസ്വചിത്രം പുറത്തിറക്കിയിരിക്കുകയാണ്. സുശീലന് ഫ്രം പേര്‍ഷ്യ എന്ന 50 സെക്കന്റ് ദൈര്‍ഘ്യമുള്ള ചിത്രം തമാശയിലൂടെ ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ്.അച്ഛന്റെ പേരിൽ സിനിമയിൽ തിളങ്ങാൻ നിൽക്കാതെ സ്വന്തം കഴിവിൽ മുന്നേറാനാണ് ഈ സഹോദരങ്ങൾ ആഗ്രഹിക്കുന്നത്.
കടപ്പാട്: Lohithadas Productions