കഴിഞ്ഞദിവസമാണ് തിയറ്ററുകളിലേക്ക് മമ്മൂട്ടി ചിത്രം ‘ഭീഷ്മപർവ്വം’ എത്തിയത്. സിനിമ കണ്ടിറങ്ങിയവർ പടം ഗംഭീരമെന്ന ഒറ്റ അഭിപ്രായമാണ് നൽകിയത്. തിയറ്ററുകളിൽ അഭിനയം കൊണ്ട് മൈക്കിളപ്പനും പിള്ളേരും ആരാധകരെ കൈയിലെടുത്തപ്പോൾ പശ്ചാത്തലസംഗീതം തിയറ്ററുകളെ പ്രകമ്പനം കൊള്ളിച്ചു. സുഷിൻ ശ്യാമിന്റെ പശ്ചാത്തലസംഗീതമാണ് സിനിമയുടെ ജീവനായത്.
![](https://i0.wp.com/cinemadaddy.com/wp-content/uploads/2022/03/Bheeshma-2.jpg?resize=526%2C512&ssl=1)
![](https://i0.wp.com/cinemadaddy.com/wp-content/uploads/2022/03/sushin-shyam.jpg?resize=720%2C719&ssl=1)
സിനിമ റിലീസ് ആകുന്നതിനു മുമ്പ് തന്നെ ചിത്രത്തിലെ ഗാനങ്ങൾ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ടീസറും ട്രയിലറും പുറത്തിറങ്ങിയപ്പോൾ തന്നെ സുഷിൻ ശ്യാമിന്റെ സംഗീതം ചർച്ച ചെയ്യപ്പെട്ടിരുന്നു. എൺപതുകളിൽ നടക്കുന്ന കഥയ്ക്ക് അതിന് ഇണങ്ങുന്ന സംഗീതമാണ് സുഷിൻ ശ്യം ഒരുക്കിയത്. സിനിമയുടെ തുടക്കം മുതൽ അവസാനം വരെ ചിത്രത്തിന്റെ ജീവനായി നിന്നത് സുഷിൻ ശ്യാമിന്റെ സംഗീതം ആയിരുന്നു. മമ്മൂട്ടിയുടെ മൈക്കിൾ എന്ന കഥാപാത്രത്തിന്റെ മാസ് പരിവേഷങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ പശ്ചാത്തലസംഗീതം വലിയ പങ്കാണ് വഹിച്ചത്.
![](https://i0.wp.com/cinemadaddy.com/wp-content/uploads/2022/03/bheeshma-sushin-shyam.jpg?resize=720%2C720&ssl=1)
![](https://i0.wp.com/cinemadaddy.com/wp-content/uploads/2022/03/bheeshma-100-crore-featured.jpg?resize=788%2C443&ssl=1)
ക്ലൈമാക്സ് രംഗങ്ങളിൽ പോലും സുഷിന്റെ സംഗീതം തിയറ്ററുകളെ പ്രകമ്പനം കൊള്ളിക്കുകയാണ്. സ്ലോ പേസിൽ സിനിമ പോകുമ്പോൾ അതിന് ഇണങ്ങുന്ന വിധത്തിലും ഫാസ്റ്റ് മോഡിലേക്ക് പോകുമ്പോൾ ആ താളത്തിലും സുഷിൻ പശ്ചാത്തലസംഗീതത്തിന്റെ ട്രാക്ക് മാറ്റുന്നു. ഓരോ സീനുകളും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ സുഷിൻ ശ്യാം സംഗീതം വലിയ പങ്കാണ് വഹിച്ചിരിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രത്തിന് വൻ സ്വീകരണമാണ് പ്രേക്ഷകർ നൽകിയത്.
![](https://i0.wp.com/cinemadaddy.com/wp-content/uploads/2022/03/Bheeshma-1200.jpg?resize=788%2C443&ssl=1)