കഴിഞ്ഞദിവസം ആയിരുന്നു ഐ പി എൽ മുൻ ചെയർമാനും വ്യവസായിയുമായ ലളിത് മോദിയുടെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴി തുറന്നത്. മുൻ വിശ്വസുന്ദരിയും ബോളിവുഡ് നടിയുമായ സുസ്മിത സെന്നിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ആയിരുന്നു ലളിത് മോദിയുടെ ട്വീറ്റ്. കുറിപ്പിൽ സുസ്മിതയെ ‘നല്ലപാതി’ എന്ന് ലളിത് മോദി വിശേഷിപ്പിക്കുകയും ചെയ്തു. ‘പുതിയ ജീവിതം, പുതിയ തുടക്കം’ എന്നു പറഞ്ഞുകൊണ്ടുള്ള ലളിത് മോദിയുടെ ട്വീറ്റ് വലിയ അമ്പരപ്പ് ആയിരുന്നു സുസ്മിതയുടെ ആരാധകരിൽ സൃഷ്ടിച്ചത്.
ഇപ്പോൾ സുസ്മിത തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് ചർച്ചയായിരിക്കുകയാണ്. മക്കളായ റെനീ, അലീസ എന്നിവർക്കൊപ്പമുള്ള ചിത്രവും കുറിപ്പുമാണ് സുസ്മിത പങ്കുവെച്ചിരിക്കുന്നത്. ‘സന്തോഷം നിറഞ്ഞ ഒരിടത്താണ് ഞാനുള്ളത്, വിവാഹം കഴിഞ്ഞിട്ടില്ല. മോതിരമിട്ടിട്ടില്ല. സ്നേഹം കൊണ്ട് ചുറ്റപ്പെട്ടിരിക്കുകയാണ്. മതിയായ വ്യക്തത വരുത്തിക്കഴിഞ്ഞു. ഇപ്പോൾ ജീവിതത്തിലേക്കും ജോലിയിലേക്കും തിരിച്ചു വന്നിരിക്കുന്നു.’ – ചിത്രങ്ങൾക്കൊപ്പം അവർ കുറിച്ചു.
കഴിഞ്ഞദിവസം ലളിത് മോദി പങ്കുവെച്ച ട്വീറ്റിൽ താനും സുസ്മിതയും തമ്മിൽ ഡേറ്റിംഗിലാണെന്ന് പറഞ്ഞിരുന്നു. ‘മാലിദ്വീപിലും സാർഡീനിയയിലുമുള്ള സന്ദർശനം കഴിഞ്ഞ് ലണ്ടനിൽ മടങ്ങി എത്തിയതേയുള്ളൂ. അവസാനം പുതിയ ജീവിതത്തിന് പുതിയ തുടക്കമായിരിക്കുന്നു’ എന്നായിരുന്നു സുസ്മിതയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ലളിത് മോദി കുറിച്ചത്.