കഴിഞ്ഞദിവസമായിരുന്നു സ്വപ്ന സുരേഷിന്റെ ആത്മകഥയായ ചതിയുടെ പത്മവ്യൂഹം പബ്ലിഷ് ചെയ്തത്. അയ്യായിരം കോപ്പി ആയിരുന്നു ആദ്യ പതിപ്പ് അച്ചടിച്ചത്. പബ്ലിഷ് ചെയ്ത ദിവസങ്ങൾക്കുള്ളിൽ തന്നെ ആദ്യപതിപ്പ് വിറ്റു തീർന്നു. രണ്ടാം പതിപ്പ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് പബ്ലിഷേഴ്സ് ആയ തൃശൂർ കറന്റ് ബുക്സ്.
അതേസമയം, ആദ്യപതിപ്പ് പുറത്തിറങ്ങിതിനു പിന്നാലെ സ്വപ്നയുടെ ആത്മകഥ സിനിമയാക്കാൻ താൽപര്യപ്പെട്ട് നിരവധി സിനിമാക്കാർ ആണ് എത്തിയിരിക്കുന്നത്. കറന്റ് ബുക്സ് അധികൃതർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വപ്നയുടെ ആത്മകഥയിൽ സ്വപ്നയും ശിവശങ്കറും തമ്മിലുള്ള അടുപ്പം വ്യക്തമാക്കുന്ന ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വർണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന ഇതുവരെ പുറത്തുപറഞ്ഞ കാര്യങ്ങൾക്കു പുറമേ അവരുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് കാര്യങ്ങളും ചിത്രങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ശിവശങ്കറുമായുള്ള സ്വപ്നയുടെ വിവാഹം, ശിവശങ്കറുമൊത്ത് സ്വപ്ന ഡിന്നർ കഴിക്കുന്നത്, ശിവശങ്കറും വീട്ടിലെ മറ്റ് ബന്ധുക്കളുമായുള്ള ചിത്രം തുടങ്ങി ശിവശങ്കറുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന സ്വകാര്യ ചിത്രങ്ങളും പുസ്തകത്തിൽ സ്വപ്ന ഉൾപ്പെടുത്തിയിട്ടുണ്ട്. ശിവശങ്കർ നൽകിയ താലിയും പുടവയും അണിഞ്ഞും ജന്മദിനാഘോഷങ്ങളിൽ എടുത്ത ചിത്രങ്ങളും പുസ്തകത്തിലൂടെ പുറത്തുവിട്ടിട്ടുണ്ട്. തൃശൂർ കറന്റ് ബുക്സ് ആണ് ചിത്രം പബ്ലിഷ് ചെയ്തിരിക്കുന്നത്.