പ്രഭാസ് നായകനായി എത്തുന്ന രാധേ ശ്യാമിലെ പുതിയ വീഡിയോ ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി. ‘സ്വപ്നദൂരമേ’ എന്ന ഗാനത്തിന്റെ ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. വളരെ മനോഹരമായ ഒരു പ്രണയരംഗമാണ് പാട്ടിന് അകമ്പടിയായി എത്തുന്നത്. നേരത്തെ തന്നെ രാധേ ശ്യാം എന്ന ചിത്രത്തിലെ ഫോട്ടോകളും പാട്ടുകളും ഓൺലൈനിൽ തരംഗമായിരുന്നു.
മലയാളം ഗാനമാണ് ‘സ്വപ്നദൂരമേ’ എന്ന് തുടങ്ങുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് സത്യ പ്രകാശാണ്. ജസ്റ്റിൻ പ്രഭാകറാണ് സംഗീതസംവിധാനം. ചിത്രത്തിലെ ഗാനത്തിന്റെ വരികൾ ജോ പോളിന്റേതാണ്. ഭുഷൻ കുമാര്‍ നിർമിക്കുന്ന ചിത്രത്തിന്റെ ആക്ഷന്‍ നിക്ക് പവൽ ആണ്. ശബ്ദ രൂപകല്പന റസൂല്‍ പൂക്കുട്ടിയും നൃത്തം വൈഭവിയും കോസ്റ്റ്യൂം ഡിസൈനര്‍ തോട്ട വിജയഭാസ്കർ, ഇഖ ലഖാനി എന്നിവരുമാണ്.
പ്രധാന കഥാപാത്രങ്ങളായി സച്ചിൻ ഖറേഡേക്കര്‍, പ്രിയദര്‍ശിനി, മുരളി ശര്‍മ, സാഷ ഛേത്രി, കുനാല്‍ റോയ് കപൂര്‍ തുടങ്ങിയവർ എത്തുന്നു. പ്രഭാസ് ചിത്രത്തിൽ വിക്രമാദിത്യ എന്ന കഥാപാത്രമായാണ് എത്തുന്നത്. പ്രേരണ എന്ന കഥാപാത്രമായാണ് ‘പൂജ ഹെഗ്ഡെ’ എത്തുന്നത്. രാധാ കൃഷ്ണ കുമാർ ആണ് ചിത്രത്തിന്റെ സംവിധാനം. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലാണ് ചിത്രം എത്തുക.