മലയാളി പെൺകൊടിയുടെ അഴക് തന്നെ സാരിയുടുക്കുമ്പോഴാണ് എന്നാണ് മലയാളികളുടെ വിശ്വാസം. തനിക്ക് പ്രിയപ്പെട്ട നടിമാരെ സാരിയിൽ കാണുവാൻ കൊതിക്കുന്നവരുമാണ് മലയാളികൾ. അത്തരത്തിൽ ഉള്ള ഫോട്ടോഷൂട്ടുകളും ഡാൻസ് വിഡിയോകളും നിമിഷനേരം കൊണ്ട് വൈറലായി തീരാറുമുണ്ട്. പ്രേക്ഷകപ്രീയ നായികമാരായ സ്വാസിക, ഗായത്രി സുരേഷ്, ശ്രുതി രജനികാന്ത് എന്നിവർ ഒന്നിച്ച അത്തരത്തിൽ ഒരു ഡാൻസ് വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
View this post on Instagram
സീരിയല്‍ – സിനിമ രംഗത്ത് തന്റെ സ്ഥാനം ചുരുങ്ങിയ സമയം കൊണ്ട് നേടിയെടുത്ത നടിയാണ് സ്വാസിക വിജയ്. മിനി സ്ക്രീന്‍ ആരാധകര്‍ ഇന്ദ്രന്റെ സീതയെന്നും, ബിഗ് സ്ക്രീന്‍ ആരാധകര്‍ തേപ്പുകാരി എന്ന ഓമന പേര് നല്‍കിയുമാണ് താരത്തെ വിളിക്കുന്നത്. സ്വാസികയെ മിനി സ്ക്രീനിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നും ആരാധകര്‍ വിളിക്കുന്നുണ്ട്. വാസന്തി എന്ന സിനിമയിലെ അഭിനയത്തിന് സ്വാസികയ്ക്ക് മികച്ച സഹനടിയ്ക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. കൊച്ചു കൊച്ചു റോളുകളില്‍ അഭിനയം ഒതുങ്ങിയെങ്കിലും മിനിസ്ക്രീനിലൂടെ തന്റെ മികച്ച അഭിനയം കാഴ്ച വയ്ക്കാന്‍ സ്വാസികയ്ക്കായി. പിന്നെ ഡാന്‍സറായും അവതാരികയായും ആല്‍ബങ്ങളിലും ഹൃസ്വ ചിത്രങ്ങളിലും തുടങ്ങി ക്യാമറക്കണ്ണുകളില്‍ മുഴുവന്‍ നിറയാന്‍ തുടങ്ങി. ഇതുവരെ ഏതാണ്ട് 40ലേറെ ചിത്രങ്ങളില്‍ സ്വാസിക അഭിനയിച്ചിട്ടുണ്ട്.
ഫ്ളവേഴ്സിൽ സംപ്രക്ഷണം ചെയ്യുന്ന ഹാസ്യ കുടുംബ പരമ്പരയായ ചക്കപ്പഴത്തിലെ പൈങ്കിളിയായി പ്രേക്ഷക മനസ്സിൽ സ്ഥാനം നേടിയ താരമാണ് ശ്രുതി രജനീകാന്ത്.വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറാൻ താരത്തിന് കഴിഞ്ഞു. പരമ്പര വളരെ ഏറെ വിജയകരമായി തന്നെ മുന്നോട്ട് പോവുകയാണ്. പരമ്പര പോലെ തന്നെ അതിലെ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടവരായി കഴിഞ്ഞു. സാധാരണ നാട്ടിൻ പുറത്തുകാരിയായ ശ്രുതി ഒരു നടി മാത്രം അല്ല, മോഡലിംഗ്, നൃത്തം, ഏവിയേഷൻ, ജേർണലിസം അങ്ങനെ ശ്രുതി കൈവക്കാത്ത മേഖലകൾ ചുരുക്കമാണ്.അതെ പോലെ തന്നെ അഭിനയത്തിലും നൃത്തത്തിലും പുറമെ സംവിധായികയുടെ വേഷത്തിലും താരം എത്തിയിട്ടുണ്ട്. ചക്കപ്പഴം എന്ന ഒറ്റ പരമ്പരയിലൂടെ വലിയ ആരാധകരെ സ്വന്തമാക്കിയ താരമാണ് ശ്രുതി രജനീകാന്ത്. എടുത്തു പറയേണ്ട ഒരു കാര്യമെന്തെന്നാൽ തന്മയത്തമുള്ള ശ്രുതിയുടെ അഭിനയ ശൈലിയാണ് പ്രേക്ഷകരോട് വളരെ പെട്ടെന്ന് അടുപ്പിച്ചത്. അനൂപ് മേനോന്റെ പദ്മ എന്ന ചിത്രത്തിലും ശ്രുതി അഭിനയിക്കുന്നുണ്ട്.
വളരെ കുറച്ചു സിനിമകളിലേ അഭിനയിച്ചിട്ടുള്ളു എങ്കിലും ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയയായ നടിയാണ് ഗായത്രി സുരേഷ്. 2015ല്‍ പുറത്തിറങ്ങിയ ജമ്നാപ്യാരി എന്ന സിനിമയിലൂടെയാണ് ഗായത്രി സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അഭിനയമാണ് ഇഷ്ടമേഖല എങ്കിലും ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്യുകയാണ് ഗായത്രി ഇപ്പോള്‍. കരിംകുന്നം സിക്സെര്‍സ്, സഖാവ്, ഒരു മെക്സിക്കന്‍ ആപാരത, നാം, ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങിയവയാണ് ഗായത്രി അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. 2014ലെ മിസ് കേരളയായിരുന്നു ഗായത്രി. തൃശൂര്‍ സ്വദേശിനിയാണ്. അടുത്തിടെ ഗായത്രി തമിഴ് സിനിമയിലും അരങ്ങേറിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഗായത്രി.