ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമാണ് സ്വാസിക വിജയ്. നടിയായി മാത്രമല്ല അവതാരകയായും തിളങ്ങുന്ന താരമാണ് സ്വാസിക. ഇപ്പോൾ ഇതാ തന്റെ പുതിയ വിശേഷം ആരാധകരുമായി പങ്കു വെച്ചിരിക്കുകയാണ് താരം. പുതിയ വീടിന്റെ പാലു കാച്ചൽ ചടങ്ങിന്റെ വീഡിയോ ആണ് താരം തന്റെ യുട്യൂബ് ചാനലിലൂടെ പങ്കു വെച്ചിരിക്കുന്നത്. നിരവധിയാളുകളാണ് സ്വാസികയ്ക്ക് സ്വപ്നം സാക്ഷാത്കരിച്ചതിൽ അഭിന്ദനം അറിയിച്ചിരിക്കുന്നത്.
അവതാരകയായും അഭിനേത്രിയായും ശ്രദ്ധിക്കപ്പെട്ട താരമാണ് സ്വാസിക. സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. സ്വാസിക വിജയ് എന്ന പേരിലുള്ള യുട്യൂബ് ചാനലിലൂടെ തന്റെ കരിയർ സംബന്ധമായ വിശേഷങ്ങളും വീട്ടിലെ വിശേഷങ്ങളും എല്ലാം സ്വാസിക പങ്കുവെയ്ക്കാറുണ്ട്.
താൻ വളരെ ഇഷ്ടപ്പെട്ട സ്ഥലത്താണ് വീട് സ്വന്തമാക്കിയതെന്നാണ് സ്വാസിക പറയുന്നത്. വീട് മേടിച്ച് അതിൽ പണികളൊക്കെ ചെയ്യുമ്പോൾ സുഖകരമായ ഒരു ടെൻഷൻ ഉണ്ടായിരുന്നെന്നും അത് അനുഭവിക്കുക തന്നെ വേണമെന്നും സ്വാസിക പ്രേക്ഷകരോട് വ്യക്തമാക്കുന്നു. സിനിമയിൽ തന്നെയുള്ള നിരവധിയാളുകൾ സ്വാസികയുടെ വീട് ഉൾപ്പെടുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ താമസിക്കുന്നുണ്ട്.