തീയറ്ററുകളിൽ പ്രേക്ഷകർക്ക് സിനിമാനുഭവത്തിന്റെ വേറിട്ടൊരു മുഖം കാട്ടിക്കൊടുത്ത സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ വൻ വിജയം കുറിച്ച് മുന്നേറുകയാണ്. ആന്റണി വർഗീസ്, വിനായകൻ, ചെമ്പൻ വിനോദ് ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചൻ ഒരുക്കിയ മലയാളത്തിലെ ലക്ഷണമൊത്ത ജയിൽ ബ്രേക്ക് മൂവിയാണ് ഇത്. ഇപ്പോഴിതാ ചിത്രത്തിന്റെ തീവ്രത തെല്ലു പോലും നഷ്ടപ്പെടുത്താതെ ജേക്സ് ബിജോയ് ഈണമിട്ട ‘കാതങ്ങൾ’ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ജോ പോളിന്റെതാണ് വരികൾ. ആലപിച്ചിരിക്കുന്നത് ശ്രീകുമാർ വക്കിയിൽ.