ആക്ഷനും സസ്പെൻസും പിന്നെ മറ്റെന്തോ നിഗൂഢതകളും ഉള്ളിലൊളുപ്പിച്ച് എത്തിയ ആന്റണി വർഗീസ് ചിത്രം സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ഒഫീഷ്യൽ ട്രെയ്ലർ തരംഗമാകുന്നു. അങ്കമാലി ഡയറീസിന് ശേഷം ആന്റണി വർഗീസ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസ്സോസിയേറ്റ് ആയിരുന്ന ടിനു പാപ്പച്ചനാണ്. ചെമ്പൻ വിനോദ് ജോസ്, വിനായകൻ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.