മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ശ്വേതാ മേനോന്. മികച്ച കഥാപാത്രങ്ങളിലൂടെ ശ്വേതാ മേനോന് മലയാളികളുടെ പ്രിയം പിടിച്ചുപറ്റിയിട്ടുണ്ട്. ഇപ്പോഴിതാ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘എനിക്ക് വേണ്ടത് സ്നേഹം മാത്രം’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.
View this post on Instagram
ലോക്ക് ഡൗണില്‍ തന്റെ ഭര്‍ത്താവിന് ഉണ്ടായ മാറ്റങ്ങള്‍ ശ്വേതാ തമാശ രൂപേണ പറഞ്ഞിരുന്നു, വിഷു എല്ലാം കഴിഞ്ഞ് ഏപ്രില്‍ അവസാനം വരെ എല്ലാം നല്ല രസമായിരുന്നു. കുറേ പാചക പരീക്ഷണങ്ങളും ബേക്കിങ്ങും ഭയങ്കര സ്നേഹവും സന്തോഷവും ബോണ്ടിങ്ങും ഒക്കെ ആയിരുന്നു. പിന്നെ മേയ് മാസം തുടങ്ങിയതോടെ ശ്രീയ്ക്ക് എന്നെ കണ്ടൂട. എനിക്ക് ശ്രീയെ കണ്ടൂട. ഇതില്‍ ഉപ്പ് കൂടി, മുളക് പോര എന്നിങ്ങനെ ചെറിയ ചെറിയ കാര്യത്തിനൊക്കെ തൊട്ടാവാടിയായി മാറി. ശരിക്കും നമ്മളാരും പ്രതീക്ഷിക്കാത്തൊരു ഷോക്ക് അല്ലേ ഇത്. സര്‍പ്രൈസ് എന്ന് പറയാന്‍ പറ്റില്ലെന്നും താരം പറഞ്ഞിരുന്നു.
ബിഗ് ബോസ് സീസണ് വണിലും ശ്വേതാ മേനോന് പങ്കെടുത്തിരുന്നു. മോഡലിംഗ് രംഗത്തിലൂടെ കരിയര്‍ ആരംഭിച്ച ശ്വേത, 1984ലെ ഫെമിന മിസ് ഇന്ത്യ മത്സരത്തിലെ റണ്ണര്‍ അപ്പ് ആയിരുന്നു. മമ്മൂട്ടിയുടെ അനശ്വരം എന്ന ചിത്രത്തിലൂടെയാണ് ശ്വേതയുടെ സിനിമയിലേയ്ക്കുള്ള അരങ്ങേറ്റം. പിന്നീട് ഒട്ടേറെ സിനിമകളിലൂടെ മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ താരത്തിന് സാധിച്ചു. അശോക, മക്ബൂള്‍, കോര്‍പ്പറേറ്റ് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും താരം വേഷമിട്ടിരിക്കുന്നു.