Categories: Malayalam

തമന്ന കോവിഡ് മുക്ത; ഫിറ്റ്നസ് വീണ്ടെടുക്കാൻ ഉള്ള ശ്രമത്തിൽ താരം [VIDEO]

തെന്നിന്ത്യൻ താര സുന്ദരി തമന്നയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൊറോണയെ അതിജീവിച്ച് വീട്ടിൽ മടങ്ങിയെത്തിയ തമന്നയ്ക്ക് ഊഷ്മള സ്വീകരണം നൽകിയിരുന്നു വീട്ടുകാർ. ആദ്യം കോവിഡ് സ്ഥിരീകരിച്ചത് താരത്തിന്റെ മാതാപിതാക്കൾക്ക് ആയിരുന്നു. അതിനു പിന്നാലെയാണ് താരത്തിനും കൊറോണ ബാധിച്ചത്. മടങ്ങി വീട്ടിലെത്തിയ തമന്നക്ക് ഊഷ്മള സ്വീകരണം നൽകുന്ന വീഡിയോ താരം തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തു വിട്ടത്. താരത്തിന് അസുഖം ബാധിച്ചതിനെ തുടർന്ന് ആരാധകർ കടുത്ത നിരാശയിലായിരുന്നു. മാതാപിതാക്കൾക്ക് അസുഖം ബാധിച്ചതിനെ തുടർന്ന് ഒരു മാസത്തിനു ശേഷമാണ് തമന്നയ്ക്ക് കൊവിഡ് പോസിറ്റീവ് ആയത്.

ഇപ്പോഴിതാ പത്ത് ദിവസങ്ങൾക്ക് ഇപ്പുറം വീട്ടിൽ ഐസൊലേഷനിൽ ആയിരുന്ന തമന്ന പഴയപോലെ വർക്ക് ഔട്ടുകൾ തുടങ്ങിയതിന്റെ വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. ബാക് ടു ഫിറ്റ്നസ്- ഡേ വൺ എന്നാണ് വിഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്. നേരത്തെ തന്നെ വളരെ ഫിറ്റ് ആയിട്ടുള്ള ഒരു ബോഡിയാണ് തമന്നയുടെത്. യോഗയും ജിമ്മും ഡാൻസുമെല്ലാം ചെയ്ത ബോഡി എപ്പോഴും ശ്രദ്ധിക്കുന്ന തമന്ന കുറച്ചു ദിവസങ്ങളായി വർക്ക് ഔട്ട് ചെയ്തിരുന്ന ഒന്നെയെന്ന് തുടങ്ങിയതിന്റെ പ്രയാസം തൊട്ട് ഇന്ന് ഉണ്ടായ മാറ്റം വരെയാണ് വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ശ്രുതി ഹസ്സൻ ഉൾപ്പെടെ നിരവധി താരങ്ങൾ ഇതിനു താഴെ കമന്റുമായി എത്തിയിട്ടുണ്ട്. ആശുപത്രിവിട്ടു എന്റെ സ്റ്റാമിന തിരികെ നേടാനുള്ള സമയമായി എന്നാണ് തമന്ന പറയുന്നത്.

‘കൊച്ചുകുഞ്ഞിനെ പോലെ ചുവടുകൾ വച്ച് എന്റെ സ്റ്റാമിന തിരികെ നേടാനുള്ള സമയമാണിത്. കൊറോണ വൈറസിൽ നിന്ന് കര കയറിയതിനു ശേഷം ഏറ്റവും പ്രധാനപ്പെട്ട ഒരു ഘട്ടമാണിത്. മുന്നോട്ടു പോകുക, പക്ഷെ നിങ്ങളുടെ ശരീരം ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.”- തമന്ന പറയുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago