പ്രഭുദേവ – തമന്ന കൂട്ടുകെട്ടിൽ ഇറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ദേവിയുടെ രണ്ടാം ഭാഗത്തിലെ റെഡി റെഡി എന്ന കിടിലൻ ഗാനം പുറത്തിറങ്ങി. ഗ്ലാമറസായി എത്തുന്ന തമന്ന തന്നെയാണ് ഗാനത്തിന്റെ ഹൈ ലൈറ്റ്. വിജയ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനം ഒരുക്കിയിരിക്കുന്നത് സാം CS ആണ്. പ്രഭുദേവയുടേതാണ് വരികൾ. നിൻസി വിൻസെന്റാണ് ഗാനം ആലപിച്ചിരിക്കുന്നത്.