തെന്നിന്ത്യയിൽ നിരവധി ആരാധകർ ഉള്ള നായികമാരിൽ ഒരാൾ ആണ് തമന്ന. താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം തെന്നിന്ത്യയിൽ മികച്ച സ്വീകരണമാണ് ലഭിക്കാറുള്ളത്. അടുത്തിടെയാണ് താരത്തിന് കോവിഡ് പിടിപെട്ടത്. ശേഷം കോവിഡ് മുക്തിനേടിയ താരം തിരികെ വീട്ടിൽ വന്നത് ബന്ധുക്കൾക്കൊപ്പം ആരാധകരും ആഘോഷമാക്കിയിരുന്നു.
ഇപ്പോൾ കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പഴയത് പോലെ സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് താരം. ഒരു ചിത്രത്തിൽ അഭിനയിക്കുന്നതിനായി താരം വിദേശത്ത് പോയിരിക്കുകയാണ് ഇപ്പോൾ. സീട്ടിമാർ എന്ന തെലുങ് ചിത്രത്തിൽ അഭിനയിക്കുന്നതിന് വേണ്ടി വിദേശത്തേക്ക് പോകാൻ എത്തിയപ്പോൾ താരം ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്നും പുറത്തേക്കു വരുന്നതിനിടെ പകർത്തിയ താരത്തിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇതോടെ തങ്ങളുടെ പ്രിയ നായിക അഭിനയത്തിൽ വീണ്ടും സജീവമായതിന്റെ സന്തോഷത്തിൽ ആണ് ആരാധകരും.
മൂന്നു ചിത്രങ്ങളിൽ താരം കരാർ ഒപ്പിട്ടിരുന്ന സമയത്ത് ആണ് താരത്തിന് കോവിഡ് ബാധ ഉണ്ടായത്. ഇതോടെ താരം അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. അത് മൂലം സിനിമയുടെ ഷൂട്ടിങ് ഷെഡ്യൂളുകൾക്കും മാറ്റം വന്നിരുന്നു. താൻ മൂലം നിർമ്മാതാക്കൾക്ക് നഷ്ട്ടം വരാതിരിക്കുവാൻ വേണ്ടി അഭിനയിക്കുന്ന ചിത്രങ്ങളിൽ പറഞ്ഞുറപ്പിച്ചതിനേക്കാൾ കുറച്ച് പ്രതിഫലത്തുക ആയിരിക്കും താരം കൈപ്പറ്റുക എന്ന് വാർത്തകൾ പുറത്ത് വരുന്നുണ്ട്.