തമിഴ് സിനിമയിൽ ഒരു വമ്പൻ പോരാട്ടം ഒരുങ്ങുകയാണ്. ദളപതി വിജയ് നായകനാകുന്ന ചിത്രവും നടൻ അജിത്ത് നായകനാകുന്ന ചിത്രവും ഒരേ ദിവസം റിലീസിന് ഒരുങ്ങുകയാണ്. വിജയ് നായകനായി എത്തുന്ന വാരിസു അജിത്ത് നായകനായി എത്തുന്ന തുനിവ് എന്നീ ചിത്രങ്ങളാണ് ഒരേ ദിവസം റിലീസിന് എത്തുന്നത്. അതുകൊണ്ടു തന്നെ തിയറ്ററുകൾ ഒരു താരപ്പോരിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് വിജയ് ചിത്രവും അജിത്ത് ചിത്രവും ഒരേ ദിവസം റിലീസിന് എത്തുന്നത്.
എന്നാൽ, രണ്ടു സിനിമകളുടെയും പ്രി റിലീസ് ബിസിനസ് ആണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്. പ്രി റിലീസ് ബിസിനസിൽ അജിത്ത് ചിത്രം വിജയ് ചിത്രത്തെ മലർത്തിയടിച്ചു എന്നാണ് റിപ്പോർട്ടുകൾ. പ്രി റിലീസ് ബിസിനസിലുടെ തുണിവ് സിനിമയ്ക്ക് 285 കോടിയുടെ നേട്ടമുണ്ടായപ്പോൾ വാരിസു സിനിമയ്ക്ക് 195 കോടിയാണ് ലഭിച്ചത്.
അതേസമയം, ഒരേ സമയത്ത് റിലീസിന് എത്തുന്ന കണ്ടു ചിത്രങ്ങൾക്കും തുല്യം സ്ക്രീനുകൾ നൽകുമെന്ന് ഉദയനിധി സ്റ്റാലിൻ അറിയിച്ചിരുന്നു. ഉദയനിധിയാണ് ഇരു സിനിമകളും തമിഴ് നാട്ടിൽ വിതരണം ചെയ്യുന്നത്. വിജയ്, അജിത്ത് ചിത്രങ്ങൾ ഇതിനു മുമ്പ് ഒരേ സമയം തിയറ്ററുകളിൽ എത്തിയത് 2014ൽ ആയിരുന്നു. ജില്ലയും വീരവും ആയിരുന്നു ആ ചിത്രങ്ങൾ. തുണിവ് സിനിമയിൽ മഞ്ജു വാര്യരാണ് നായിക.