പ്രശസ്ത തമിഴ് കോമഡി താരം യോഗി ബാബു വിവാഹിതനായി. തമിഴ് നാട്ടിലെ തിടുത്തണിയിലുള്ള മുരുകന്റെ അമ്പലത്തിൽ വെച്ചാണ് മഞ്ജു ഭാർഗ്ഗവിയെ യോഗി ബാബു വിവാഹം ചെയ്തത്. യോഗി ബാബുവിന്റെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സെലിബ്രിറ്റികൾക്കായി മാർച്ചിൽ ചെന്നൈയിൽ വെച്ച് റിസപ്ഷൻ നടത്താൻ പ്ലാൻ ഉണ്ടെന്നാണ് അറിയുവാൻ കഴിയുന്നത്. ധനുഷിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം നിർവഹിക്കുന്ന കർണനാണ് യോഗി ബാബു ചിത്രീകരണം പൂർത്തീകരിച്ച ചിത്രം. പ്രണയവിവാഹമല്ല, മറിച്ച് അറേഞ്ചഡ് മാര്യേജ് ആണിതെന്നാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയത്.