പതിനെട്ടു വർഷം നീണ്ട ദാമ്പത്യബന്ധം നടൻ ധനുഷും ഐശ്വര്യ രജനികാന്തും അവസാനിപ്പിക്കാൻ കാരണമായത് ധനുഷിന് നടി സാമന്തയുമായുള്ള ബന്ധമാണെന്ന് ആരോപണം. തമിഴ് മാധ്യമപ്രവർത്തകനായ ബയിൽവൻ രംഗനാഥൻ ആണ് ഈ ആരോപണം ഉന്നയിച്ചത്. ധനുഷും ഐശ്വര്യയും വേർപിരിഞ്ഞത് ആരാധകർക്കിടയിൽ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. എന്നാൽ നടി സാമന്തയുമായി അടുത്തതാണ് ധനുഷിന്റെ വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
തങ്കമകന് എന്ന സിനിമയില്‍ സാമന്തയും ധനുഷും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഈ സിനിമയ്ക്കിടെ അടുപ്പം വളര്‍ന്നു. ഐശ്വര്യക്ക് കുടുംബം മുന്നറിയിപ്പ് നല്കി. ഇതോടെ ധനുഷുമായി ഐശ്വര്യ വേര്‍പിരിഞ്ഞു എന്നാണ് ബയില്‍വന്‍ രംഗനാഥന്റെ വാദം. ഇത് മാത്രമല്ല. തമിഴകത്തെ മറ്റ് പല പ്രമുഖ താരങ്ങളെക്കുറിച്ചും ബയില്‍വന്‍ രംഗനാഥന് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്.
അമല പോള്‍, തൃഷ എന്നിവരുമായി ചേര്‍ത്തും ധനുഷിന്റെ പേരില്‍ ഗോസിപ്പ് വന്നിരുന്നു. അമല പോളിന്റെ വിവാഹമോചനത്തിന് കാരണം ധനുഷുമായുള്ള അടുപ്പമാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അമലയുടെ മുന്‍ ഭര്‍ത്താവ് എഎല്‍ വിജയുടെ പിതാവിന്റെ പരാമര്‍ശമാണ് ഈ അഭ്യൂഹത്തിന് ആക്കം കൂട്ടിയത്.