നടിയും മോഡലുമായ ഓവിയക്കെതിരെ പോലീസിൽ പരാതി നൽകി തമിഴ്നാട് ബിജെപി വിഭാഗം. സംസ്ഥാനത്ത് പ്രധാനമന്ത്രി സന്ദർശിക്കുന്നതിനോടനുബന്ധിച്ചാണ് ഓവിയ ‘ഗോ ബാക്ക് മോഡി’ ഹാഷ്ടാഗ് ട്വിറ്ററിൽ പങ്ക് വെച്ചത്. പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തിയ ഓവിയ മാപ്പ് പറയണമെന്നാണ് ബിജെപിയുടെ ആവശ്യം. സമൂഹത്തിൽ വേർതിരിവ് ഉണ്ടാക്കാനും ആളുകളുടെ സമാധാനം നശിപ്പിക്കാനും ട്വീറ്റ് കാരണമായി എന്നാണ് അവർ ആരോപിക്കുന്നത്. മോഡലായും നടിയായും തിളങ്ങിയ ഓവിയക്ക് ഏറ്റവും വലിയ ബ്രേക്ക് നൽകിയത് ബിഗ് ബോസ് തമിഴാണ്.
— Oviyaa (@OviyaaSweetz) February 13, 2021