Tamil Nadu Government not to give any special or fans shows for Diwali releases Bigil and Kaithi
വിജയ് – ആറ്റ്ലീ കൂട്ടുകെട്ടിൽ എത്തുന്ന ദീപാവലി റിലീസായ ബിഗിൽ ഈ വെള്ളിയാഴ്ചയാണ് തീയറ്ററുകളിൽ എത്തുന്നത്. വമ്പൻ വരവേൽപ്പ് ചിത്രത്തിന് നല്കാൻ ഒരുങ്ങിക്കഴിഞ്ഞ വിജയ് ആരാധകരെ നിരാശപ്പെടുത്തുന്നതാണ് പുതിയ വാർത്തകൾ. ദീപാവലി റിലീസുകളായ വിജയ്‌യുടെ ബിഗിലിനും കാർത്തിയുടെ കൈതിക്കും ഫാൻസ് ഷോകളും സ്‌പെഷ്യൽ ഷോകളും അനുവദിക്കില്ല എന്നാണ് തമിഴ്നാട് സർക്കാരിന്റെ പുതിയ തീരുമാനമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ അധികം ചാർജ് ഈടാക്കാതിരിക്കുകയാണെങ്കിൽ ഫാൻസ് ഷോകളും സ്‌പെഷ്യൽ ഷോകളും അനുവദിക്കുമെന്നും അറിയുന്നു.
അതേ സമയം കേരളത്തിൽ ബിഗിൽ ഫാൻസ് ഷോകളുടെ എണ്ണം 250ന് മുകളിൽ എത്തിയെന്നാണ് റിപ്പോർട്ടുകൾ. വിജയും അറ്റ്‌ലീയും വീണ്ടു ഒന്നിക്കുന്ന മെഗാമാസ്സ് സ്‌പോർട്സ് മൂവിയാണ് ‘ബിഗിൽ’. തെരി, മെര്‍സല്‍ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഇവർ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വനിതാ ഫുട്ബോൾ ടീമിനെ പരിശീലിപ്പിക്കാൻ ആയി വരുന്ന കോച്ചായി വിജയ് വേഷമിടുന്ന ചിത്രത്തിന് സംഗീതം പകരുന്നത് എ ആർ റഹ്മാൻ ആണ്. മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് ബിഗിൽ കേരളത്തിലെ തീയറ്ററുകളിൽ എത്തിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…