ടാറ്റൂ ചെയ്യാനെത്തുന്ന യുവതികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റ് അറസ്റ്റില്‍. കൊച്ചി ചേരാനെല്ലൂരിലെ ഇന്‍ക്‌ഫെക്റ്റഡ് ടാറ്റൂ സ്റ്റുഡിയോ ഉടമ പി.എസ് സുജീഷാണ് അറസ്റ്റിലായത്. ഇന്നലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അന്വേഷണം വ്യാപിപ്പിച്ചതോടെ ഇയാള്‍ കീഴടങ്ങിയതായാണ് വിവരം. ഇയാളെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
സുജീഷ് പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ആറോളം യുവതികളാണ് പരാതിയുമായി രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയ വഴിയായിരുന്നു ആദ്യം ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് യുവതികള്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സുജീഷിനെതിരെ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
തുടര്‍ന്ന് ചേരാനെല്ലൂരിലെ സുജീഷിന്റെ സ്റ്റുഡിയോയില്‍ പൊലീസ് ശനിയാഴ്ച പരിശോധന നടത്തി. സിസിടിയുടെ ഡിവിആര്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് എന്നിവ പൊലീസ് പിടിച്ചെടുത്തു. പരാതി ശക്തമായതോടെ ടാറ്റൂ പാര്‍ലര്‍ പൂട്ടി. ഇവിടെയുണ്ടായിരുന്ന ജീവനക്കാരേയും ആര്‍ട്ടിസ്റ്റുകളേയും ചോദ്യം ചെയ്തിരുന്നു. വരും ദിവസങ്ങളിലും കൂടുതല്‍ നടപടികളുണ്ടാകും.
ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് ലൈംഗികമായി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തി ദിവസങ്ങള്‍ക്ക് മുന്‍പാണ് ഒരു യുവതി രംഗത്തെത്തിയത്. സുജീഷിന്റെ ഉടമസ്ഥതത്തിലുള്ള ഇന്‍ക്ഫെക്ടഡ് എന്ന സ്ഥാപനത്തിന്റെ ആലിന്‍ ചുവട്, ചേരാനല്ലൂര്‍ കേന്ദ്രങ്ങളില്‍വച്ച് പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ നിരവധി യുവതികള്‍ ഇയാള്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കം അഞ്ചു വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…