സുപ്പർ ഹിറ്റുകൾ ശീലമാക്കിയ പ്രിയ നായിക ഐശ്വര്യ ലക്ഷമിയും മലയാളികളുടെ പ്രിയതാരം കാളിദാസ് ജയറാമും നായികാ-നായകന്മാരായി എത്തുന്ന മിഥുൻ മാനുവൽ ചിത്രമാണ് അർജന്റീന ഫാൻസ് കാട്ടൂർക്കടവ് .ആഷിക് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ഗോപി സുന്ദർ ആണ്.ഹരിനാരായണൻ ബി കെ ആണ് വരികൾ എഴുതിയിരിക്കുന്നത്.ചിത്രം ഈ വരുന്ന വെള്ളിയാഴ്ച തിയറ്ററുകളിലെത്തും.റിലീസിന് മുന്നോടിയായി ഫുട്ബോൾ മാന്ത്രികൻ ലയണൽ മെസ്സിക്ക് സല്യൂട്ടുമായി എത്തിയിരിക്കുകയാണ് അർജന്റീന ഫാൻസ് കാട്ടൂർക്കടവ്.വീഡിയോ കാണാം