ഈ ദിവസങ്ങളിൽ ഏറെ വാഴ്ത്തപ്പെടലുകൾക്കും അതേ പോലെ തന്നെ കുറ്റപ്പെടുത്തലുകൾക്കും ഇരയായ നടിയാണ് അഹാന കൃഷ്ണ. ഒരൊറ്റ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ നിന്നുമാണ് എല്ലാത്തിന്റെയും തുടക്കം. ഇന്നലെ ഇറങ്ങിയ ദുൽഖർ സൽമാൻ ചിത്രം കുറുപ്പിന്റെ സ്നീക്ക് പീക്ക് പങ്ക് വെച്ച ഛായാഗ്രാഹകൻ നിമിഷ് രവിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ അഹാന ഇട്ട കമന്റ് ശ്രദ്ധ നേടിയിരുന്നു. നല്ല വീഡിയോ പക്ഷേ തമ്പ്നെയിൽ കൊള്ളില്ല, നിങ്ങളൊക്കെ എന്ന് പഠിക്കുമെന്നാണ് അഹാന കമന്റ് ചെയ്‌തത്. ആ കമന്റിന് മറുപടിയായി അയിന് നീ ഏതാ എന്നൊരു കമന്റ് കുറുപ്പ് മൂവി ഒഫീഷ്യൽ എന്നൊരു പേജിൽ നിന്നും വന്നിരുന്നു. ഇപ്പോളിതാ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഏതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കുറുപ്പ് മൂവിയുടെ അണിയറപ്രവർത്തകർ. കുറുപ്പ് മൂവിയുടെ പേരിലുള്ള മറ്റ് അക്കൗണ്ടുകളുമായി യാതൊരു ബന്ധവും ഇല്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.
കുറുപ്പിന്റെ നിർമാണം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു. യുവതാരം ദുൽഖർ സൽമാൻ സിനിമാ ലോകത്തേക്ക് പ്രവേശിച്ചത് ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കിയ സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ്. ദുൽഖറിനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന അടുത്ത ചിത്രമാണ് കുറുപ്പ്.
കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയായി. പെരുന്നാൾ റിലീസായി തയ്യാറെടുത്ത ചിത്രം കോവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് നീണ്ടു പോയിരിക്കുകയാണ്. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.
മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മലയാള സിനിമ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് കുറുപ്പ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…