പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെ. മധു സംവിധാനം ചെയ്യുന്ന സിബിഐ 5 ദി ബ്രയിന്‍. മമ്മൂട്ടിയുടെ സേതുരാമയ്യര്‍ തിരിച്ചെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരുന്നു. 130നടുത്ത് ദിവസമെടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഇപ്പോഴിതാ ‘സേതുരാമയ്യരുടെ’ ഡബ്ബിംഗ് മമ്മൂട്ടി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഉടന്‍ തന്നെ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങും.
ലോക സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരേ സംവിധായകനും തിരക്കഥാകൃത്തും നടനും ഒരു സിനിമയുടെ അഞ്ചാം ഭാഗത്തിനായി വര്‍ഷങ്ങള്‍ക്കിപ്പുറവും ഒന്നിക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തിനും നായകനും ഒഴികെ മറ്റാര്‍ക്കും കഥയുടെ പൂര്‍ണരൂപം അറിയില്ല. സസ്പെന്‍സ് നിലനിര്‍ത്തിയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കാലത്തിനൊത്തുള്ള സാങ്കേതികവിദ്യയും സേതുരാമയ്യരും ചേരുമ്പോള്‍ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിക്കുകയാണ്.
വര്‍ഷങ്ങള്‍ക്ക് ശേഷം ജഗതി ശ്രീകുമാര്‍ വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നു എന്നതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. കൂടാതെ സായ്കുമാര്, രഞ്ജി പണിക്കര്‍, അനൂപ് മേനോന്, ദിലീഷ് പോത്തന്, മുകേഷ്, രമേഷ് പിഷാരടി, ആശാ ശരത് തുടങ്ങി വന്‍ താരനിരയും ചിത്രത്തിലുണ്ട്. എസ്.എന്‍ സ്വാമി തന്നെയാണ് സിബിഐ 5 ദി ബ്രയിനും തിരക്കഥയൊരുക്കിയിരിക്കുന്നത്. സ്വര്‍ഗചിത്രയുടെ ബാനറില്‍ അപ്പച്ചനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സിബിഐ സീരീസിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് സിബിഐ 5 ദി ബ്രയിന്‍. കോ പ്രൊഡ്യൂസെഴ്സ്: സനീഷ് എബ്രഹാം, മനീഷ് അബ്രഹാം, എക്സി. പ്രൊഡ്യൂസര്‍: ബാബു ഷാഹിര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട്, വിഷ്ണു സുഗതന്