സണ്ണി ലിയോണ്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ഒ മൈ ഗോസ്റ്റ്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഹൊറര്‍ കോമഡി ചിത്രമായിട്ടായിരിക്കും ‘ഓ മൈ ഗോസ്റ്റ്’ എത്തുക. ഹോട്ടസ്റ്റ് ഗോസ്റ്റ് എവര്‍ എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്. ആര് യുവന് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആര് യുവന് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
വിഎയു മീഡിയ എന്റര്ടെയ്ന്മെന്റും ഹോഴ്സും സ്റ്റുഡിയോസുമാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രാഹണം ദീപക് ഡി മേനോനാണ് നിര്‍വഹിക്കുന്നത്. ജാവേദ് റിയാസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. സൗണ്ട് ഡിസൈനര്‍ എ സതീഷ് കുമാറാണ്. അരുള്‍ സിദ്ദാര്‍ഥ് ആണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്. എസ് ജെ റാം, രമേഷ് എന്നിവരാണ് കലാ സംവിധാനം. ഗില്ലി ശേഖര്‍ ആണ് സ്റ്റണ്ട്സ്. സതിഷ് ദര്‍ശ ഗുപ്ത, മൊട്ടൈ രാജേന്ദ്രന്, രമേഷ് തിലക്, അര്ജുനന്, തങ്ക ദുരൈ എന്നിവരും സണ്ണി ലിയോണൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നു.
അനുരാഗ് കശ്യപിന്റെ അടുത്ത ചിത്രത്തിലും ഒരു സുപ്രധാന വേഷത്തില്‍ സണ്ണി ലിയോണ്‍ എത്തുന്നുണ്ട്. സണ്ണി ലിയോണ്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യത്തില്‍ തനിക്കുള്ള സന്തോഷം പങ്കുവച്ചത്.