Wednesday, March 3

നെറ്റ്ഫ്ളിക്സിന്റെ ആദ്യ തെലുങ്ക് ആന്തോളജി ചിത്രം പിട്ട കാതലുവിൻറെ ടീസർ പുറത്ത്

Pinterest LinkedIn Tumblr +

നെറ്റ്ഫ്ളിക്സിന്റെ ആദ്യ തെലുങ്ക് ആന്തോളജി ചിത്രം പിട്ട കാതലുവിന്റെ ടീസർ പുറത്ത്, ആർ എസ് വി പി മൂവീസ്, ഫ്ളയിങ് യുണികോൺ എന്റെർറ്റൈന്മെന്റ്സ് എന്നി പ്രൊഡക്ഷൻ ഹൗസുകളുടെ ബാനറിൽ  നിർമ്മിക്കുന്ന ചിത്രമാണ് പിട്ട കാതലു, നാല് സ്ത്രീകളുടെ പ്രണയ – വിരഹ യാത്രകളുടെ കഥ പറയുന്ന  ചിത്രമാണ് പിട്ട കാതലു,  നാഗ് അശ്വിൻ, നന്ദിനി റെഡ്‌ഡി, സങ്കല്പ റെഡ്‌ഡി, തരുൺ ഭാസ്കർ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇപ്പോൾ ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ്, സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന രംഗങ്ങളാണ് പുറത്ത് വിട്ട ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ചിത്രത്തിൽ അമലാപോൾ, അശ്വിൻ കാകമനു, ഈഷ റബ്ബ, ജഗപതി ബാബു, ലക്ഷ്മി മഞ്ചു, സാൻവെ മേഘ്ന, സഞ്ചിത ഹെഡ്ജ്, ശ്രുതി ഹാസൻ  എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. പ്രണയം,ലൈംഗികത,റിലേഷൻഷിപ്പ് എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ ചിത്രം ഫെബ്രുവരി 19 ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ടീസർ സോഷ്യൽ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.

തമിഴ് ആന്തോളജി ചിത്രമായ ‘പാവ കഥൈകള്‍’  കഴിഞ്ഞ മാസമാണ് നെറ്ഫ്ലിക്സിൽ റിലീസ് ചെയ്തത്, അഞ്ജലി, ഗൗതം മേനോന്‍, കല്‍ക്കി കേക്ല, പ്രകാശ് രാജ്, കാളിദാസ് ജയറാം, ശാന്തനു, സിമ്രന്‍, സായി പല്ലവി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്, സുധ കൊങ്കര, വിഘ്നേഷ് ശിവന്‍, ഗൗതം വാസുദേവ് മേനോന്‍, വെട്രിമാരന്‍ എന്നിവര്‍ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തത്.

 

 

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.