കാമുകന്റെ മാനസിക പീഡനത്തില്‍ മനംനൊന്ത് സീരിയല്‍ നടി ആത്മഹത്യ ചെയ്തു.തെലുങ്ക് സീരിയല്‍ താരം ശ്രാവണി കൊണ്ടാപള്ളിയാണ് ജവനൊടുക്കിയത്. താരത്തെ ഹൈദരാബാദിലെ മധുരനഗറിലെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സോഷ്യല്‍ മിഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്കിലൂടെ പരിചയപ്പെട്ട ദേവരാജ് റെഡ്ഡി എന്നൊരാളുമായി ശ്രാവണി അടുപ്പത്തിലായിരുന്നു. പിന്നീട് ഇയാള്‍ നടിയെ മാനസികമായ പീഡിപ്പിച്ചുവെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചുവെന്നുമാണ് മാതാപിതാക്കള്‍ ആരോപിയ്ക്കുന്നത്. നടിയുടെ മരണത്തില്‍ ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തു. മൗനരാഗം, മനസു മംമത തുടങ്ങിയ സീരിയിലൂകളിലൂടെയാണ് ശ്രാവണി ശ്രദ്ദേയമായ താരമായി ഉയര്‍ന്നത്.
താരം കഴിഞ്ഞ കുറച്ചുദിവസങ്ങളായി അസ്വസ്ഥയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. നടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.