ഷെയിന്‍ നിഗം നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വലിയ പെരുന്നാള്‍’.പുതുമുഖമായ ഹിമിക ബോസ് ആണ് ചിത്രത്തിലെ നായിക. നവാഗത സംവിധായകന് ഡിമല്‍ ഡെന്നിസിന്റെ തിരക്കഥയും സംവിധാനത്തിലും തയ്യാറാകുന്ന ചിത്രം ഡിസംബര്‍ 20ന് റിലീസ് ചെയ്യും. ഷെയിനിനൊപ്പം വിനായകന്,സൗബിന് ഷാഹിര്‍,ജോജു ജോര്‍ജ് തുടങ്ങി ഒരു വമ്പന്‍ നായകനിര തന്നെ ചിത്രത്തിന്റെ പ്രത്യേകതയാണ്. മോനിഷ രാജീവ് ആണ് നിര്‍മാണം.അൻവർ റഷീദിന്റെ അൻവർ റഷീദ് എന്റർടൈന്മെന്റ്സ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.
റെക്സ് വിജയന്റെ സംഗീതത്തില്‍ വരുന്ന വലിയ പെരുന്നാളിന്റെ ഗാന രചന അന്‍വര്‍ അലിയും, സജു ശ്രീനിവാസനും, എസ് എ ജലീലും, കെ വി അബൂബക്കറും, ഡിമലും ആണ്. സിജു എസ് ബാവ ക്രീയേറ്റീവ് ഡയറക്ടറായ വലിയപെരുന്നാളിന്റെ എഡിറ്റര്‍ വിവേക് ഹര്ഷനും, സംഘട്ടനങ്ങള്‍ മാഫിയ ശശിയുമാണ്. സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യമുള്ള ചിത്രത്തിന്റെ നൃത്ത സംവിധാനം ചെയ്തിരിക്കുന്നത് അന്താരാഷ്ട്രതലത്തില്‍ അംഗീകാരങ്ങള്‍ നേടിയിട്ടുള്ള മുംബൈയിലെ കിങ്സ് യുണൈറ്റഡ് ആണ്. ഷൊഹേബ് ഖാന് ഹനീഫ് റാവുത്തറാണ് വലിയ പെരുന്നാളിന്റെ കോ പ്രൊഡ്യൂസര്‍. ഒരുപാട് പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത് സുരേഷ് രാജനും, ഓഡിയോഗ്രഫി ശ്രീജേഷ് നായരും, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജയകൃഷ്ണനുമാണ്.
ചിത്രത്തിലെ താഴ്വാരങ്ങൾ എന്ന ഗാനത്തിന്റെ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ.റെക്സ് വിജയൻ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് റെക്സ് വിജയൻ തന്നെയാണ്.