Categories: Celebrities

മലയാളത്തിൽ അത്ഭുതപ്പെടുത്തുന്ന ഹിപ്ഹോപ് തരംഗവുമായി തകതിത്തെയ്

ഒട്ടുമിക്ക ഗാനങ്ങളും മലയാളികൾ  ഇരും കൈയും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത് ഈയടുത്ത കാലത്തായി ഹിപ്ഹോപ് ജോണറിലുള്ള ഒരുപാട് പാട്ടുകൾ മലയാള സംഗീതശ്രേണിയിലേക്ക് വരുന്നുണ്ട്. ആ നിരയിൽ എത്തിയ ഏറ്റവും പുതിയ വീഡിയോ ഗാനമാണ് തകതിത്തെയ്. എറണാകുളം സ്വദേശിയായ AK # എന്ന ആകാശ് വിശ്വനാഥിനെയാണ് ‘തകതിത്തെയ്’ എന്നയീ ഇപി ആൽബത്തിൽ ഫീച്ചർ ചെയ്തിട്ടുള്ളത്. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ പ്രതിപാദിക്കുന്ന തകതിത്തെയുടെ ഏറ്റവും വലിയ പ്രത്യേകത അർത്ഥവത്തായ വാക്കുകളെ വരികളാക്കിമാറ്റി എന്നതാണ്.

thaka thi

ആകാശ് തന്നെയാണ് തകതിത്തെയുടെ രചനയും, പ്രോഗ്രാമിങ്ങും, റാപ്പ് വോക്കൽസും ചെയ്തിരിക്കുന്നത്. ദൃശ്യ മികവിൽ പുതുമ പുലർത്തുന്ന തകതിത്തെയുടെ സംവിധായകൻ ജിതൻ വി സൗഭഗമാണ്. മുത്തുഗവു എന്ന സിനിമയിലൂടെ സഹസംവിധായകനായി എത്തിയ ജിതൻ ‘അടി കപ്യാരെ കൂട്ടമണി’, ‘അവരുടെ രാവുകൾ’, ‘ക്വീൻ’, ‘ഇഷ്‌ക്ക്’,ആദ്യരാത്രി’,’മോഹൻലാൽ’,’ഗോദ’,’അവിയൽ’ തുടങ്ങിയ സിനിമകളിലെ അഭിനേതാവാണ്. നിരവധി ഷോർട്ട് ഫിലിമുകളുടെയും പരസ്യങ്ങളുടെയും പിന്നിൽ പ്രവർത്തിച്ചിട്ടുള്ള അഖിൽ കൃഷ്ണ, അമൽ പുരുഷോത്തമൻ എന്നിവരാണ് തകതിത്തെയുടെ ഛായാഗ്രഹണവും, എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്.

thaka

ഓഡിയോ മിക്സ് & മാസ്റ്റർ അസ്‌കർ ഫർസീ, സ്റ്റൈലിസ്റ് രേഷ്മ ആകാശ്, കൊറിയോഗ്രാഫി ജിസ്മോൻ ഷിബു, കൊറിയോ ക്രൂ – എമ്പയർ ഡാൻസ് ക്രൂ, അസ്സോസിയേറ്റ് ക്യമറാമാൻ & സ്റ്റിൽസ് നൂറു ഇബ്രാഹിം, അസിസ്റ്റന്റ് ഡയറക്റ്റർ മുഹമ്മദ് ഷമീർ സി ബി, അസിസ്റ്റന്റ് ക്യമറാമാൻ അലെൻ ജോയ്, ടൈറ്റില് ഡിസൈൻസ് ജോജിൻ ജോയ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. നിരവധി താരങ്ങളും അണിയറ പ്രവർത്തകരും അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ തകതിത്തെയ് പങ്കുവെച്ചിട്ടുണ്ട്. 123Musix എന്ന മ്യൂസിക്ക് ലേബലിന്റെ യൂട്യൂബ് ചാനലിലൂടെയാണ് തകതിത്തെയ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുന്നത്.

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago