സിനിമാ പ്രേക്ഷകർ വളരെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 2ന്റെ പുതിയ പ്രോമോ എത്തി. മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രോമോ പുറത്തുവിട്ടിരിക്കുന്നത്. ‘ഭാഗ്യമോ അതോ മികവോ’ എന്ന കുറിപ്പോടെയാണ് 30 സെക്കന്റ് ദൈർഖ്യമുള്ള പ്രോമോ മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്. പൊലീസിന്റെ അന്വേഷണം കൂടുതൽ സങ്കീർണമാകുമെന്ന് പ്രൊമോയിലൂടെ വ്യക്തമാണ്. മീനയുടെ കഥാപാത്രം പറമ്പിലാണോ കുഴിച്ചിട്ടതെന്നും സിദ്ദിഖിന്റെ കഥാപാത്രം കുഴിച്ചിട്ടത് എവിടാണെന്ന് ഒന്ന് പറഞ്ഞുകൂടേ എന്നും ജോർജുകുട്ടിയോട് ചോദിക്കുന്നുമുണ്ട് പ്രോമോയിൽ.
ഫെബ്രുവരി 19ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിലെ ആദ്യ ഗാനം ഇന്ന് പുറത്തിറങ്ങും. ദൃശ്യം ആദ്യ ഭാഗത്തിലെ കഥ പ്രേക്ഷകരോട് മോഹന്‍ലാല്‍ പറയുന്ന ഒരു വീഡിയോയും കഴിഞ്ഞ ദിവസം ആമസോണ്‍ പുറത്തുവിട്ടിരുന്നു. കുറച്ചു ദിവസം മുമ്പാണ് ചിത്രത്തിന്റെ ട്രെയ്ലര് റിലീസ് ചെയ്തത്. ഫെബ്രുവരി എട്ടിന് പുറത്തിറക്കാനിരുന്ന ട്രെയ്ലര് ചോര്‍ന്നതിനെ തുടര്‍ന്നാണ് നേരത്തെ റിലീസ് ചെയ്തത്. അമസോണ്‍ പ്രൈമിന് അബന്ധം പിണഞ്ഞ് ട്രെയ്ലര് പുറത്തുവിടുകയായിരുന്നു. ട്രെയ്ലര് പിന്‍വലിച്ചെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വിവിധ യുട്യൂബ് ചനേനലുകളില് ട്രെയ്ലര് എത്തുകായണ് ഉണ്ടായത്.
ഏഴ് വര്‍ഷങ്ങള്‍ക്കിടയില്‍ ജോര്‍ജ്കുട്ടിയുടെ കുടുംബത്തിന് വന്ന മാറ്റങ്ങളിലൂടെയാണ് ദൃശ്യം 2ന്റെ ട്രെയ്ലര് തുടങ്ങുന്നത്. തുടര്‍ന്ന് നാട്ടില്‍ ആളുകള്‍ മരിച്ച വരുണിനെയും ജോര്‍ജ്കുട്ടിയുടെ മകളെയും കുറിച്ച് കഥകള്‍ പറഞ്ഞുണ്ടാക്കുന്നുണ്ട്. ഏഴ് വര്‍ഷം മുമ്പ് ജോര്‍ജുകുട്ടിയുടെ കുടുംബത്തോട് ഉണ്ടായ നാട്ടുകാരുടെ വിശ്വാസത്തിന് ചെറിയ തോതില്‍ മാറ്റം വരുന്നത് ട്രയ്ലറില്‍ കാണാം. ചിത്രത്തിലെ പുതിയ പൊലീസ് കഥാപാത്രങ്ങളും, ഗീതാ പ്രഭാകരും ട്രെയ്ലറിലുണ്ട്. ദുരൂഹതകള്‍ ബാക്കിവെച്ചുകൊണ്ടാണ് ദൃശ്യം 2 ട്രെയ്ലര് അവസാനിപ്പിക്കുന്നത്.
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…