ഇന്ദ്രജിത്തിനെയും മുരളി ഗോപിയെയും പ്രധാനകഥാപാത്രങ്ങളാക്കി മാധ്യമപ്രവർത്തകനായ കിരൺ പ്രഭാകർ രചനയും സംവിധാനം നിർവഹിക്കുന്ന താക്കോലിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. പൃഥ്വിരാജാണ് ട്രെയ്ലർ പുറത്തിറക്കിയത്. പാരഗൺ സിനിമയുടെ ബാനറിൽ ഷാജി കൈലാസാണ് ചിത്രത്തിന്റെ നിർമാണം. ഫാദർ ആംബ്രോസ് ഓച്ചമ്പിള്ളിയായി ഇന്ദ്രജിത്ത് എത്തുമ്പോൾ ഫാദർ മാങ്കുന്നത് പൈലിയായി മുരളി ഗോപി എത്തുന്നു. ഇനിയ, നെടുമുടി വേണു, രഞ്ജി പണിക്കർ, ലാൽ, സുദേവ് നായർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേനിന് ശേഷം ഇന്ദ്രജിത്ത് വീണ്ടും വൈദിക വേഷത്തിൽ എത്തുന്ന ചിത്രമാണിത്.