തമിഴ് സൂപ്പർസ്റ്റാർ അജിത്തിന്റെ ആരാധകവൃന്ദം വളരെ വലുതാണ്. എങ്കിൽ പോലും സോഷ്യൽ മീഡിയയിൽ അദ്ദേഹം ആക്റ്റീവ് അല്ല. ഷൂട്ടിങ്ങിന് ശേഷം കുടുംബത്തോടൊപ്പം ആയിരിക്കുവാൻ സമയം കണ്ടെത്തുന്ന അദ്ദേഹം. അത്തരം ഹോബികളിൽ ഒന്നാണ് സൈക്ലിംഗ്. അത് കൂടാതെ റൈഫിൾ ഷൂട്ടിംഗ്, റേസിംഗ്, പൈലറ്റ് ഡ്രൈവിംഗ്, കുക്കിംഗ് അങ്ങനെ നിരവധി ഹോബികളും അദ്ദേഹത്തിനുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഷൂട്ടിങ്ങ് തിരക്കുകൾ ഒഴിയുമ്പോൾ ലൊക്കേഷന്‍ അടുത്തുള്ള സ്ഥലങ്ങളിൽ അദ്ദേഹം സൈക്ലിംഗ് നടത്താറുണ്ട്. സൈക്ലിങ്ങിൽ അദ്ദേഹത്തിൻറെ സന്തതസഹചാരികൾ വ്യക്തമാക്കുന്നത് അവർക്കൊപ്പം അദ്ദേഹം മുപ്പത്തിനായിരത്തിലേറെ കിലോമീറ്ററുകൾ സൈക്ലിംഗ് നടത്തിയിട്ടുണ്ടെന്നാണ്.
Latest Pics Of #ThalaAjith During Cycling.. pic.twitter.com/iTfRD2HC6a
— Jaya TV (@JayaTvOfficial) February 25, 2021
തീരൻ അധികാരം ഒൻഡ്രു, നേർക്കൊണ്ട പറവൈ എന്നീ ചിത്രങ്ങൾ ഒരുക്കിയ എച്ച് വിനോദിന്റെ ഡ്രീം പ്രൊജക്റ്റായ വലിമൈയാണ് അജിത്തിന്റെ പുതിയ ചിത്രം. ചിത്രത്തിന്റെ ഷൂട്ടിംഗ് മുക്കാൽഭാഗവും പൂർത്തിയായി. ഇനിയുള്ളത് പുറംരാജ്യത്തുള്ള ചില രംഗങ്ങളാണ്. ഇന്ത്യ – ഇംഗ്ലണ്ട് മത്സരത്തിനിടയിൽ ഇംഗ്ലണ്ട് താരം മോയിൻ അലിയോട് വലിമൈ അപ്ഡേറ്റ് ചോദിക്കുന്ന വീഡിയോ വൈറലായിരുന്നു. ഒരു പോലീസ് ഓഫീസറായിട്ടാണ് അജിത്ത് ചിത്രത്തിൽ എത്തുന്നത്.
Latest Pics Of THALA AJITH During His Cycling Today!! 😎🤘#Valimai | #ThalaAJITH pic.twitter.com/B56pU3yqAK
— AJITHKUMAR FANS CLUB (@ThalaAjith_FC) February 25, 2021