വലിമൈ അപ്ഡേറ്റ് ചോദിച്ച് തല അജിത്ത് ആരാധകർ പൊതുസ്ഥലങ്ങളിലും മറ്റുമെത്തുന്ന കാഴ്ച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ഇപ്പോഴിതാ ആരാധകരോട് ക്ഷമയോടെ കാത്തിരിക്കുവാനും മോശമായി പെരുമാറരുതെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് അജിത്ത്. അദ്ദേഹത്തിന്റെ വക്താവായ സുരേഷ് ചന്ദ്രയാണ് ട്വിറ്ററിലൂടെ അജിത്തിന്റെ സ്റ്റേറ്റ്മെന്റ് പുറത്തുവിട്ടത്.
നേരത്തെ അറിയിച്ചിരുന്നത് പോലെ കൃത്യ സമയത്ത് തന്നെ ചിത്രത്തിന്റെ അപ്ഡേറ്റ് നിങ്ങളിലേക്കെത്തും. പ്രൊഡ്യൂസറുമായി ഞാൻ അതിന്റെ ചർച്ചകളിലാണ്. അതുവരെ ദയവായി ക്ഷമ കാണിക്കുക. സിനിമ നിങ്ങൾക്ക് ഒരു വിനോദം മാത്രമായിരിക്കും. എന്നാൽ എനിക്കത് എന്റെ പ്രൊഫഷനാണ്. എന്റെ ജോലിയും സമൂഹത്തിന്റെ നന്മയും അനുസരിച്ചാണ് ഞാൻ തീരുമാനങ്ങൾ എടുക്കുന്നത്. നമ്മുടെ പ്രവർത്തികളാണ് സമൂഹത്തിലെ നമുക്കുള്ള ബഹുമാനം നിർണയിക്കുന്നത്.
— Suresh Chandra (@SureshChandraa) February 15, 2021
അതിനിടയിൽ നിർമാതാവ് ബോണി കപൂർ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ഉടൻ തന്നെ പുറത്തിറക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് മുക്കാൽഭാഗവും പൂർത്തിയായി. ഇനിയുള്ളത് പുറംരാജ്യത്തുള്ള ചില രംഗങ്ങളാണ്. ഇന്ത്യ – ഇംഗ്ലണ്ട് മത്സരത്തിനിടയിൽ ഇംഗ്ലണ്ട് താരം മോയിൻ അലിയോട് വലിമൈ അപ്ഡേറ്റ് ചോദിക്കുന്ന വീഡിയോ വിരലായിരുന്നു. തീരൻ അധികാരം ഒൻഡ്രു, നേർക്കൊണ്ട പറവൈ എന്നീ ചിത്രങ്ങൾ ഒരുക്കിയ എച്ച് വിനോദിന്റെ ഡ്രീം പ്രൊജക്റ്റാണ് വലിമൈ. ഒരു പോലീസ് ഓഫീസറായിട്ടാണ് അജിത്ത് ചിത്രത്തിൽ എത്തുന്നത്.
Wanakam. Humbled by your love towards our film “Valimai”. Bear with us as we work on presenting the First look soon. It’s in the best interests of the film. #Valimai #ValimaiUpdate #AjithKumar
— Boney Kapoor (@BoneyKapoor) February 15, 2021