മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മധുരരാജ. ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ രചിച്ചത് ഉദയകൃഷ്ണയാണ്. നെൽസൺ ഐപ്പാണ് ചിത്രത്തിന്റെ നിർമ്മാതാവ്.
ചിത്രത്തിലെ മമ്മൂട്ടിക്കുള്ള ട്രിബ്യുട്ട് ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. തലൈവാ എന്ന് തുടങ്ങുന്ന ഗാനം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്.നിരഞ്ജ് സുരേഷും ഗോപി സുന്ദറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം കാണാം.
ആര് കെ സുരേഷ്, നെടുമുടി വേണു, വിജയ രാഘവന്, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്മജന് ബോള്‍ഗാട്ടി, ബിജുക്കുട്ടന്, സിദ്ധിഖ്, എം ആര് ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്, നോബി, ബാലചന്ദ്രന് ചുള്ളിക്കാട്, ചേര്‍ത്തല ജയന്, ബൈജു എഴുപുന്ന, സന്തോഷ് കീഴാറ്റൂര്‍, കരാട്ടെ രാജ്, മഹിമ നമ്ബ്യാര്‍ എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.