അഭിനയ രംഗത്ത് നിന്നും രാഷ്ട്രീയത്തിലേക്കെത്തിയ തലൈവി ജയലളിതയുടെ ജീവിത കഥ പറയുന്ന തലൈവി ട്രെയ്ലർ പുറത്തിറങ്ങി. A L വിജയ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ മികച്ച നടിക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ കങ്കണ റണൗട്ടാണ് തലൈവിയായി എത്തുന്നത്. ജയലളിതയുടെ കരിയറിന്റെ തുടക്കക്കാലം കാണിക്കുന്ന ആദ്യ ഗെറ്റപ്പിന് ശേഷം രാഷ്ട്രീയത്തിലേക്കുള്ള ചുവടുവെപ്പിലെ ഗെറ്റപ്പാണ് പിന്നീട് കാണിക്കുന്നത്. ഗംഭീര പ്രതികരണമാണ് ട്രെയ്ലറിന് ലഭിക്കുന്നത്. വിഷ്ണു വർദ്ധൻ ഇദുരി, ശൈലേഷ് ആർ സിംഗ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി 2021 ഏപ്രിൽ 23ന് തീയറ്ററുകളിലെത്തും.