ആകാംക്ഷയോടെ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ആരാധകർക്ക് തീപ്പൊരി വിരുന്ന് സമ്മാനിച്ച് വിജയ് നായകനാകുന്ന 65മത് ചിത്രം ബീസ്റ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നെല്‍സണ്‍ ദിലീപ് കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണം സണ്‍പിക്ചേഴ്സ് നിർവഹിക്കുന്നു.
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരിച്ചത് ജോര്‍ജിയയില്‍ വച്ചായിരുന്നു. അനിരുദ് ആണ് സംഗീതം നിര്‍വഹിക്കുന്നത്. പൂജ ഹെഗ്ഡെ, യോഗി ബാബു, ഷൈന്‍ ടോം ചാക്കോ, ഗണേഷ്, അപര്‍ണ്ണാ ദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. അതേസമയം വിജയുടെ കഴിഞ്ഞ ചിത്രമായ മാസ്റ്റര്‍ ഗംഭീര കളക്ഷനായിരുന്നു നേടിയത്. റിലീസ്സായി 17മത്തെ ദിവസമാണ് ആമസോണ്‍ പ്രൈം വഴി മാസ്റ്റര്‍ റിലീസ് ചെയ്തത്. ആദ്യ രണ്ടാഴ്ചത്തെ കണക്കുകള്‍ പ്രകാരം മാസ്റ്റര്‍ ഇന്ത്യയില്‍ നിന്ന് നേടിയ ഗ്രോസ് 186 കോടിയാണ്. നെറ്റ് 158 കോടിയും. വിദേശ മാര്‍ക്കറ്റുകളിലെ ഗ്രോസ് 45 കോടി. ആകെ ഗ്രോസ് കളക്ഷന്‍ 231 കോടി. ആദ്യ ആജ്ചയില് തമിഴ്നാട്ടില്‍ നിന്നുമാത്രം 96.70 കോടിയാണ് മാസ്റ്റര്‍ നേടിയത്.