തിയറ്ററുകൾ പൂരപ്പറമ്പാക്കി ‘തല്ലുമാല’ സിനിമ വിജയകരമായി പ്രദർശനം തുടരുകയാണ്. ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവരെ നായകരാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത അന്നുമുതൽ തന്നെ മികച്ച അഭിപ്രായമാണ് നേടിയത്. തിയറ്ററുകളിൽ വമ്പൻ ഹിറ്റായ കെ ജി എഫ്, വിക്രം, ഭീഷ്മപർവം എന്നീ ചിത്രങ്ങൾക്ക് പിന്നാലെ ഈ വർഷത്തെ മികച്ച തിയറ്റർ എക്സ്പീരിയൻസ് കൂടിയായി മാറിയിരിക്കുകയാണ് ഈ ചിത്രം. മിക്ക തിയറ്ററുകൾക്ക് മുമ്പിലും ഹൗസ്ഫുൾ ബോർഡുകൾ ഇടം പിടിച്ചു. മിക്ക ഷോകൾക്കും വളരെ പെട്ടെന്നാണ് ടിക്കറ്റുകൾ തീർന്നു പോകുന്നത്. അതിനാൽ തന്നെ മിക്ക തിയറ്ററുകളിലും സ്പെഷ്യൽ ഷോകൾ ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി 65ൽ അധികം തിയറ്ററുകളിലാണ് മിഡ്നൈറ്റ് ഷോകൾ നടത്തിയത്.
തിയറ്ററുകളിൽ മണവാളൻ വസീമിന്റെയും പിള്ളാരുടെയും വിളയാട്ടം തരംഗമായിരിക്കുകയാണ്. ബുക്ക് മൈ ഷോയിൽ ഈ അടുത്ത കാലത്തൊന്നും ഇത്ര വേഗത്തിൽ ടിക്കറ്റുകൾ വിറ്റുപോയിട്ടില്ല. ചിത്രം റിലീസ് ആയി ആദ്യ മണിക്കൂറുകളിൽ തന്നെ വളരെ പോസിറ്റീവ് ആയിട്ടുള്ള റിവ്യൂ ആണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമ റിലീസ് ചെയ്യുന്നതിന് രണ്ടു ദിവസം മുമ്പ തന്നെ പ്രി റിലീസ് ബുക്കിംഗ് ആരംഭിച്ചിരുന്നു. റിലീസിന് മുമ്പ് തന്നെ ഒരു കോടിയോളമാണ് ചിത്രം പ്രി റിലീസ് ബുക്കിംഗിലൂടെ സ്വന്തമാക്കിയത്.
ടൊവിനോ തോമസിന്റെ കരിയർ ബെസ്റ്റ് ഓപ്പണിംഗ് ആയി മാറിയിരിക്കുകയാണ് തല്ലുമാല. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രതതിന്റെ രചന മുഹ്സിൻ പെരാരിയും അഷ്റഫ് ഹംസയും ചേർന്നാണ്. കല്യാണി പ്രിയദർശൻ നായികയായി എത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആഷിക്ക് ഉസ്മാന്റെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ ആണ് ചിത്രത്തിന്റെ നിർമാണം. ഷൈൻ ടോം ചാക്കോ, ലുക്മാൻ, ചെമ്പൻ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിൻ, അസിം ജമാൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഇരുപതു വയസുകാരനായ മണവാളൻ വസിം എന്ന കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്. ബീപാത്തു എന്നാണ് കല്യാണിയുടെ കഥാപാത്രത്തിന്റെ പേര്. തലശ്ശേരി, ദുബായ്, കണ്ണൂരിലെ പരിസരങ്ങൾ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…