പ്രേക്ഷകര്‍ കാത്തിരുന്ന തല്ലുമാലയിലെ ഗാനമെത്തി. മാലപ്പാട്ടിന്റെ ഈണത്തില്‍ ഒരുക്കിയ ‘ആലം ഉടയോന്റെ അരുളപാടിനാലേ’, എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. മുഹ്സിന് പരാരിയുടേതാണ് വരികള്‍. വിഷ്ണു വിജയ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഹൃതിക് ജയകിഷ്, നേഹ ഗിരീഷ്, ഇഷാന് സനില്‍, തേജസ് കൃഷ്ണ, വിഷ്ണു വിജയ് എന്നിവരാണ് ഗാനം ആലപിച്ചത്.
actടോവിനോ തോമസ്, കല്യാണി പ്രിയദര്ശന് എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. ലൂക്ക്മാന്, ഷൈന്‍ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളാകുന്നു. ഖാലിദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മുഹ്സിന് പരാരിയും, അഷ്റഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
ജിംഷി ഖാലിദ് ആണ് തല്ലുമാലയുടെ ഛായാഗ്രാഹകന്‍. കൊറിയോഗ്രാഫര്‍-ഷോബി പോള്‍രാജ്, സംഘട്ടനം-സുപ്രിം സുന്ദര്‍, കലാ സംവിധാനം-ഗോകുല്‍ ദാസ്, ശബ്ദ മിശ്രണം-വിഷ്ണു ഗോവിന്ദ് & ശ്രീ ശങ്കര്‍, മേക്കപ്പ്-റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം-മഷര്‍ ഹംസ, ചീഫ് അസ്സോസിയേറ്റ്-റഫീക്ക് ഇബ്രാഹിം & ശില്പ അലക്സാണ്ടര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്-സുധര്‍മ്മന്‍ വള്ളിക്കുന്ന്, സ്റ്റില്‍സ്-ജസ്റ്റിന് ജെയിംസ്, പോസ്റ്റര്‍ -ഓള്‍ഡ്മോങ്ക്സ്, മീഡിയ പ്ലാനിങ് & മാര്‍ക്കറ്റിങ് ഡിസൈനിംഗ് – പപ്പെറ്റ് മീഡിയ. ഓഗസ്റ്റ് പന്ത്രണ്ടിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.